കോവിഡ്; ആദിവാസി കുടുംബങ്ങൾക്ക് ഇരട്ടി ദുരിതം

ദുരിതജീവിതം മാത്രമുള്ള ആദിവാസികുടുംബങ്ങള്‍ക്ക് കോവിഡ് കാലത്ത് അതിദുരിതം. കരുതലൊന്നുമില്ലാത്ത ഇവര്‍ക്ക് വിഭവദൗര്‍ലഭ്യം അനുഭവപ്പെട്ടുതുടങ്ങി. മുന്നോട്ടുപോക്ക് എങ്ങനെയെന്ന ചിന്ത വനജീവിതങ്ങളെ ഭയപ്പെടുത്തുന്നു. പത്തനംതിട്ടയിലെ ളാഹ വനമേഖലയിലുള്ള ഇവര്‍ക്ക് കോവിഡിനെപറ്റി നല്ല ബോധ്യമുണ്ട്. നിര്‍ദേശങ്ങളും ലഭിച്ചുട്ടുണ്ട്.

ഭക്ഷണവിഭവങ്ങളുടെ ഇല്ലായ്മയാണ് ക്ലേശകരം. മുന്നനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ സഹായങ്ങളും കരുതലും നഗരകേന്ദ്രീകൃതം മാത്രം ആക്കരുതെന്ന അഭ്യര്‍ഥനയെ ഇവര്‍ക്കുള്ളു.