സംസ്കാരിക വിനോദസഞ്ചാരകേന്ദ്രം അവഗണനയിൽ

ആലപ്പുഴ കൃഷ്ണപുരത്തെ സാംസ്‌കാരിക വിനോദസഞ്ചാര കേന്ദ്രം അവഗണനയില്‍. ഉദ്ഘാടനം കഴിഞ്ഞ് ഒരുവര്‍ഷമായിട്ടും പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തിട്ടില്ല. ഇതോടെ നിര്‍മിതികളുടെ പല ഭാഗങ്ങളും കാടുകയറി

കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി ഉദ്ഘാടനം ചെയ്തത്. കുട്ടികള്‍ക്കുള്ള പാര്‍ക്ക്, നീന്തല്‍ക്കുളം, നടപ്പാത, കോട്ടേജുകള്‍, ബോട്ടുകള്‍, കഫേറ്റേരിയ, ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം തുടങ്ങിയവയായിരുന്നു ലക്ഷ്യംവച്ചത്. ആദ്യഘട്ടമായി മൂന്നുകോടി രൂപ ചെലവില്‍ ലളിത കലാ അക്കാദമിയുടെ മ്യൂസിയം പ്രവര്‍ത്തനം തുടങ്ങിയെങ്കിലും രണ്ടാംഘട്ട പദ്ധതികള്‍ പൂര്‍ത്തീകരിക്കാനായിട്ടില്ല. വര്‍ഷങ്ങളോളം മാലിന്യം നിറഞ്ഞിരുന്ന കുളവും പരിസരവുമാണ് വിനോദ കേന്ദ്രത്തിനായി ഉപയോഗപ്പെടുത്തിയത്

അതേസമയം കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ സ്മാരക മ്യൂസിയം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് മാത്രമാണ് നഗരസഭയുടേയും സാംസ്‌കാരിക വകുപ്പിന്റേയും അനുമതി വാങ്ങിയത്. രണ്ടാംഘട്ടത്തില്‍ നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്ക് നഗരസഭയുടെ അനുമതി ഇല്ല. കെട്ടിട നമ്പര്‍ ഇനിയും ലഭിച്ചിട്ടില്ല. അതിനാല്‍ വൈദ്യുതി കണക്ഷനും അപേക്ഷിക്കാനായില്ല.