കശുവണ്ടി തൊഴിലാളികൾ സമരത്തിൽ; അനാവശ്യ പരിഷ്കരണങ്ങൾ പിൻവലിക്കണമെന്നാവശ്യം

കൊല്ലത്ത് കശുവണ്ടി വികസന കോര്‍പറേഷന്റെ ഫാക്ടറികളിലെ തൊഴിലാളികളുടെ സമരം തുടരുന്നു. സ്ത്രീ തൊഴിലാളികള്‍ തിങ്കളാഴ്ച്ച കലക്ട്രേറ്റിലേക്ക് പട്ടിണി മാര്‍ച്ച് നടത്തും. തൊഴില്‍ ഏകീകരണത്തെ ചൂഷണമായി തെറ്റിധരിപ്പിച്ചാണ് തൊഴിലാളികളെ സമരത്തിന് ഇറങ്ങിയിരിക്കുന്നതെന്നാണ് കോര്‍പ്പറേഷന്റെ വാദം

ജോലി ഭാരം വർധിപ്പിച്ചും കൂലി വെട്ടിക്കുറച്ചും ഇഎസ്ഐ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നഷ്ടപ്പെടുത്തുന്ന രീതിയില്‍  തൊഴില്‍ പരിഷ്കരണം നടപ്പിലാക്കിയെന്ന് ആരോപിച്ചാണ് സമരം. കശുവണ്ടി വികസന കോര്‍പറേഷന്റെ  മുപ്പത് ഫാക്ടറികളും ഒരാഴ്ച്ചയായി അടഞ്ഞു കിടക്കുകയാണ്. പരിഷ്ക്കരണം പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് തൊഴിലാളികളുടെ നിലപാട്. ഇപ്പോള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന കശുവണ്ടി വികസന കോര്‍പറേഷനെ തകര്‍ക്കാന്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള സമരമാണ് നടക്കുന്നതെന്ന് ചെയര്‍മാന്‍ ആരോപിച്ചു.

ആയിരത്തിഅഞ്ഞൂറോളം സ്ത്രീ തൊഴിലാളികള്‍ സ്വന്തം നിലയില്‍ നടത്തുന്ന സമരത്തിന് വിവിധ ട്രേഡ് യൂണിയനുകള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.