അടിസ്ഥാന സൗകര്യങ്ങളില്ലാതെ ചടയമംഗലം ഗ്രാമപഞ്ചായത്ത്

അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതെ കൊല്ലം ചടയമംഗലം ഗ്രാമപഞ്ചായത്ത് കെട്ടിടം. ജില്ലയിലെ ഭൂരിഭാഗം പഞ്ചായത്തുകളും ഐഎസ്ഒ അംഗീകാര നിറവില്‍ നില്‍ക്കുമ്പോള്‍ ചടയമംഗലം പഞ്ചായത്ത് ഓഫിസില്‍ നല്ലൊരു ശുചിമുറി പോലുമില്ല.

എം.സി.റോഡിനോട് ചേര്‍ന്നാണ് ചടയമംഗലം ഗ്രാമപഞ്ചായത്ത് കാര്യാലയം. പ്രവേശന കവാടത്തിന്റെ ഭംഗിയൊന്നം അകത്തുള്ള കെട്ടിടത്തിനില്ല. കോണ്‍ക്രീറ്റില്‍ മരങ്ങള്‍ വളര്‍ന്നു നില്‍ക്കുന്നു. ചിലയിടത്ത് ചോര്‍ച്ചയുമുണ്ട്.

ചടയമംഗലം പഞ്ചായത്ത് പതിറ്റാണ്ടുകളായി എല്‍ഡിഎഫാണ് ഭരിക്കുന്നത്. പദ്ധതി വിഹിതത്തിന്റെ അന്‍പതു ശതമാനം പോലും ഈ ഭരണ സമതി വിനിയോഗിച്ചിട്ടില്ലെന്നും പ്രതിപക്ഷം ആരോപിക്കുന്നു.