പ്ലാപ്പള്ളി-ആങ്ങമൂഴി റോഡ് ബി.എം.ബി.സി നിലവാരത്തിലേയ്ക്ക്

ശബരിമല പാതയിൽ ഉൾപ്പെട്ട പ്ലാപ്പള്ളി - ആങ്ങമൂഴി റോഡ് ബി.എം.ബി.സി നിലവാരത്തിലേയ്ക്ക് ഉയർത്തുന്ന പ്രവർത്തികൾക്ക് തുടക്കം. തീർഥാടനത്തിന് മുൻപ് ടാറിങ് ഉൾപ്പെടെയുള്ള ജോലികൾ തീർക്കുകയാണ് ലക്ഷ്യം. കാര്യമായ തകരാർ ഇല്ലാതിരുന്ന റോഡ് പൊളിക്കുന്നതിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്.

ആങ്ങമൂഴി പാലം മുതൽ പ്ലാപ്പള്ളി വരെയുള്ള ഏഴു കിലോമീറ്റർ ഭാഗമാണ് ആറു മീറ്റർ വീതിയിൽ പുനരുദ്ധരിക്കുന്നത്. ഇതോടെ വടശേരിക്കര- ആങ്ങമൂഴി - പ്ലാപ്പള്ളി ശബരിമല സമാന്തരപാത പൂർണമായും ബി.എം.ബി.സി നിലവാരത്തിലേയ്ക്ക് മാറും. ആറു കോടിയാണ് എസ്റ്റിമേറ്റ് തുക. കാര്യമായ തകരാർ ഇല്ലാതിരുന്ന റോഡ് പൊളിച്ചതിനെതിരെ പ്രതിഷേധവും ഉണ്ട്

കഴിഞ്ഞയാഴ്ചയാണ് ജോലി ആരംഭിച്ചത്. മണ്ണുമാന്തിയന്ത്രങ്ങളുടെ സഹായത്തോടെ മണ്ണു നീക്കുന്ന പ്രവൃത്തിയാണ് പുരോഗമിക്കുന്നത്.