ആളും ആരവവുമില്ലാത്ത ശംഖുമുഖം; തകരുന്ന വ്യാപാരി ജീവിതം

ശംഖുമുഖം തീരം കടലെടുത്തത്തോടെ ഇവിടെ സമയംചെലവഴിക്കാന്‍ എത്തുന്നവര്‍ നന്നേ കുറഞ്ഞു. അതോടെ ചെറുകിട വ്യാപാരികളുടെ ജീവിതവും കഷ്ടത്തിലായി . പൊളിഞ്ഞ നടപ്പാതയില്‍ അപകടം പതിയിരിക്കുന്നു. വിശ്രമത്തിനും വിനോദത്തിനും ശംഖുമുഖത്ത് വന്നിട്ട് കാര്യമില്ലാതായി. ഇതൊന്നും വിനോദ സഞ്ചാരവകുപ്പോ സര്‍ക്കാരോ കാണുന്നുമില്ല.

വൈകുന്നേരങ്ങളില്‍ ശബ്ദമുഖരിതമായിരുന്നു ശംഖുമുഖം. തിരകളുമായി കളിക്കുന്ന കുട്ടികളും സൊറപറഞ്ഞിരിക്കുന്ന സുഹൃത്തുകളും കുടുംബത്തോടൊപ്പം സായാഹ്നം ചെലവഴിക്കുന്നവരുമെല്ലാമുണ്ടാകും ഇവിടെ. ഇവര്‍ക്കൊപ്പം ചെറിയ എരിപൊരി വിഭവങ്ങളും െഎസ്ക്രീമും കളിപ്പാട്ടങ്ങളുമെല്ലാം വില്‍ക്കുന്നവരും..ഇതാണ് കുറച്ച് കാലമായി  ശംഖുമുഖം. എന്നാല്‍ ഇപ്പോള്‍ ശംഖുമുഖത്തിന്റെ സ്വഭാവം മാറി 

ശംഖുമുഖത്ത് വൈകുന്നേരങ്ങളില്‍ ആളും ആരവവുമില്ലാത്ത ഇല്ലാതായി സഞ്ചാരികള്‍ക്ക് സഹായമായിരുന്ന നടപ്പാതയും പടവുകളും  അസ്തമയം ആസ്വദിക്കാന്‍ നിര്‍മിച്ച ബെഞ്ചുകളും ഇന്ന്  നാശോന്മുഖമാണ്.  വ്യാപാരികളുടെ ജീവിതവും. 

ഒാഖിയുടെയും കടല്‍ക്ഷോഭത്തിന്‍റെയും ഭീകരത ഒഴിഞ്ഞപ്പോള്‍ ശംഖുമുഖത്ത് ബാക്കിയായത്  വിണ്ടുകീറിയ നടപ്പാതമാത്രം.  റോഡും ടൂറിസം വകുപ്പിന്‍റെ പരിഷ്കാരങ്ങളും കടലെടുത്തു.  തിരയില്‍പ്പെട്ട സ്ത്രീയെ രക്ഷിക്കുന്നതിനിടെ ഒരുലൈഫ് ഗാര്‍ഡിന് ജീവന്‍ നഷ്ടമായി.  ഇതോടെ ആവുകളുടെ വരവ് ഗണ്യമായി കുറഞ്ഞു. ശംഖുമുഖത്തിന്‍റെ ടൂറിസം സാധ്യത മുന്നില്‍കണ്ട് ചെറുകടകള്‍ തുറന്ന പലരും പട്ടിണിയായി. ഇന്ന് ഞായറാഴ്ച്ചകളില്‍ മാത്രമാണ് ഇവിടെ  കുറച്ചെങ്കിലും ആളെത്തുന്നത്  .