കൈ ഒടിഞ്ഞിട്ടും ഡ്യൂട്ടിക്കെത്തിയ നഴ്സിനെ അധിക്ഷേപിച്ചു; ഡോക്ടർക്കെതിരെ പരാതി

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കൈ ഒടിഞ്ഞിട്ടും ഡ്യൂട്ടിക്കെത്തിയ നഴ്സിനെ ഡോക്ടര്‍ അധിഷേപിച്ചതായി പരാതി.  തിരുവനന്തപുരം ഓലത്താന്നി ഗവല്‍മെന്‍റ് ആശുപത്രയിലെ സ്റ്റാഫ് നഴ്സ് ആശയാണ് ഡ്യൂട്ടി ഡോക്ടറായ ലിനിക്കെതിരെ പരാതിയുമായി എത്തിയത്. ആശുപത്രിയില്‍ കുഴഞ്ഞ് വീണ നഴ്സിനെ മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചു. 

വീട്ടില്‍ തെന്നി വീണ ആശ  2 ദിവസമായി പ്ലാസ്റ്ററിട്ട കൈയ്യോടെയാണ് ജോലിക്കെത്തുന്നത്.  ഫാര്‍മസിയിലെ ജീവനക്കാരി അവധിയായതിനാലാണ് ബുദ്ധിമുട്ട് വകവയ്ക്കാതെ കആശ ആശുപത്രിയില്‍ എത്തിയിരുന്നത്. എന്നാല്‍ ഇന്നലെ  രോഗിയുടെ ബിപി പരിശോധിക്കാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടാതാണ് തര്‍ക്കങ്ങള്‍ക്ക് കാരണം. കൈയ്യില്‍ പ്ലാസ്റ്ററിട്ടിരിക്കുന്ന തനിക്ക് ബിപി നോക്കാന്‍ സാധിക്കില്ലെന്ന് ഡോക്ടറോട് പറഞ്ഞപ്പോൾ അധിക്ഷേപിച്ചെന്നും ഇതിന് ശേഷം ആശ കുഴഞ്ഞ് വീണെന്നുമാണ് പരാതി 

അതേസമയം നഴ്സിന്‍റെ പരാതിയില്‍ കഴമ്പില്ലെന്നും സുഖമില്ലാത്തതിനാല്‍ ലീവെടുത്ത് പോകാന്‍ മാത്രമാണ് ഡോക്ടര്‍ ആവശ്യപ്പെട്ടതെന്നും കെ ജി എം ഓ എ അറിയിച്ചു.