കാർഷികവിളകൾക്ക് സാമൂഹികവിരുദ്ധർ തീയിട്ടു

കൊല്ലം പത്തനാപുരത്ത് സാമൂഹ്യവിരുദ്ധര്‍ കാര്‍ഷിക വിളകള്‍ക്ക് തീയിട്ടു. രാത്രി പ്രദേശത്ത് എത്തി മദ്യപിക്കുന്ന സംഘമാണ്  തീയിട്ടതെന്ന് നാട്ടുകാര്‍ ആരോപിച്ചു.

കര്‍ഷകരുടെ സ്വപ്നങ്ങള്‍ക്കാണ് ആരോ രാത്രിയുടെ മറവില്‍ തീയിട്ടത്. തെങ്ങ് ,കമുക് , വാഴ, മരച്ചീനി അടക്കമുളള വിളകള്‍ കത്തിനശിച്ചു. പുക ഉയരുന്നതുകണ്ട് നാട്ടുകാര്‍ ഓടികൂടി തീ വേഗത്തില്‍ അണച്ചതു മൂലം സമീപത്തെ വീടുകളിലേക്കും, വിളകളിലേക്കും തീ പടര്‍ന്നില്ല.

കര്‍ഷകരുടെ പരാതിയില്‍ കുന്നിക്കോട് പൊലീസ് കേസെടുത്തു. പ്രദേശത്ത് നിന്നു മദ്യക്കുപ്പികള്‍ കണ്ടെത്തി.