കാലാവസ്ഥ വ്യതിയാനം ബോധവത്കരിക്കാന്‍ ലക്ഷ്യമിട്ട് ശില്പശാല

കാലാവസ്ഥ വ്യതിയാനം ഉയര്‍ത്തുന്ന വെല്ലുവിളികളെപ്പറ്റി കുട്ടികളെ ബോധവത്കരിക്കാന്‍ ലക്ഷ്യമിട്ട് ശില്പശാല . തിരുവനന്തപരും ജില്ലാ കലക്ടര്‍ കെ.വാസുകിയുടെ നേതൃത്വത്തിലുള്ള ഉദ്യാനം പദ്ധതിപ്രാകാരമാണ് തൈക്കാട് ഗാന്ധിഭവനില്‍ ശില്പശാല നടന്നത്. 

 മാറ്റങ്ങള്‍ക്ക് കാലവസ്ഥവ്യതിയാനത്തെയും മാറ്റാം എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിക്ക് കല്ക്ടര്‍ കെ വാസുകിയാണ് ചുക്കാന്‍ പിടിക്കുന്നത്.ഉദ്യാനം പദ്ധതിയോട് ചേര്‍ന്നുള്ള  നാരാങ്ങാമിഠായി എന്ന കൂട്ടായ്മയിലാണ് കാലാസ്ഥ വ്യതിയാനത്തെപ്പറ്റി വിശദീകരിച്ചത്. കാലാവസ്ഥവ്യതിയാനമുണ്ടാക്കുന്ന മാറ്റങ്ങളെപ്പറ്റിയും ആഗോളതാപനം അതിജീവിക്കാന്‍ നടത്തേണ്ട കാര്യങ്ങളെപ്പറ്റിയും കല്കട്ര്‍ വാസുകി കുട്ടികളുമായി സംസാരിച്ചു. വരുന്ന കാലങ്ങളില്‍ കാലാവസ്ഥ വ്യതിയാനം 

കാലാവസ്ഥ വ്യതിയാനവും പ്രളയവും ആസ്പദമാക്കിയുള്ള ക്വിസ് മല്‍സരവും പ്രകൃതിയപ്പറ്റിയുള്ള കാഴ്ചപാട് എന്ന വിഷയത്തില്‍ ചിത്രരചന മല്‍സരവും നടന്നു. പഴയകാലത്തെ കളികള്‍ കുട്ടികളെ ഓര്‍മിപ്പിക്കാനായിരുന്നു നാരങ്ങമിഠായി എന്ന പേരിലുള്ള ഒത്തുചേരല്‍.