രാഷ്ട്രപതിയെ കാണാന്‍ 'മാജിക്പ്ലാനറ്റി'ലെ വിദ്യാര്‍ഥികൾ; യാത്രയാക്കാൻ മന്ത്രിയും

രാഷ്ട്രപതിയെക്കാണാന്‍ ഭിന്നശേഷി വിദ്യാര്‍ഥികള്‍. മാജിക്പ്ലാനറ്റില്‍ നിന്നുള്ള  31 വിദ്യാര്‍ഥികളാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെക്കാണാന്‍ തിരുവനന്തപുരത്ത് നിന്നു യാത്ര തിരിച്ചത്. സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്‍റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്ക് യാത്രയയപ്പു നല്‍കി.

പ്രത്യേക പരിഗണനയര്‍ഹിക്കുന്ന ഇവരുടെ ആദ്യ വിമാനയാത്രയാണ്. ഡല്‍ഹിയിലെത്തി ആദ്യ ദിവസം അബേദ്ക്കര്‍ സ്റ്റേഡിയത്തിലെ പൊതുപരിപാടിയില്‍ കലാപരിപാടികള്‍ അവതരിപ്പിക്കും. ഇതിനായി ചെണ്ടയും, തബലയുമൊക്കെ ഒപ്പം കൊണ്ടുപോകുന്നുണ്ട്‌. മറ്റന്നാളാണ് രാഷ്ട്രപതിയെ കാണുന്നത്. സന്തോഷം കുട്ടികളും മറച്ചുവെയ്ക്കുന്നില്ല

യാത്രയാക്കാന്‍ വിമാനത്താവളത്തിലെത്തിയ മന്ത്രി ,വിമാനത്താവള അധികൃതര്‍ക്കൊപ്പം എല്ലാവര്‍ക്കും മധുരപലഹാരങ്ങള്‍ നല്‍കിയാണ് യാത്രയാക്കിയത് സ്വാകാര്യ ട്രാവല്‍ ഏജന്‍സിയാണ്  ഇവരുടെ യാത്രയുടെ സ്പോണ്‍സര്‍മാര്‍, ഗോപിനാഥ് മുതുകാട് അടക്കമുള്ളവര്‍ ഇവരുടെ യാത്രയെ അനുഗമിക്കുന്നുണ്ട്