അധികഡ്യൂട്ടിയ്ക്ക് ആളെത്തി; തെക്കൻ കേരളത്തിൽ കൂടുതൽ സർവീസുകൾ നടത്തി

ജീവനക്കാര്‍ അധികഡ്യൂട്ടി ചെയ്യാന്‍ തുടങ്ങിയതോടെ കെ.എസ്.ആര്‍.ടി തെക്കന്‍ കേരളത്തില്‍ ഇന്ന്  കൂടതല്‍ സര്‍വീസുകള്‍ നടത്തി.  തിരുവന്തപുരത്ത് 95 ശതമാനം സര്‍വീസുകളും ഓപ്പറേറ്റ് ചെയ്തെന്് മാനേജ്മെന്‍് അറിയിച്ചു. പമ്പ സര്‍വീസുകള്‍ ഒന്നും മുടങ്ങിയിട്ടില്ല.

 ഇന്നലത്തെ അത്ര യാത്രക്ലേശം ഇന്ന് തല്സ്ഥാന നഗരത്തില്‍ ജനങ്ങള്‍ക്കില്ല. 14 ഹ്രസ്വദൂര സര്‍വീസുകള്‍ മാത്രമാണ് ഇന്ന് തിരുവനന്തപുരത്ത് റദ്ദാക്കിയത്.തിരുവനന്തപുരം മേഖലയില്‍ 101 സര്‍വീസുകള്‍ മുടങ്ങിയെങ്കിലും ഷെഡ്യൂളുകള്‍ പരിഷ്ക്കരിച്ച് സര്‍വീസുകള്‍ നടക്കുന്നുണ്ട്.എന്നാല്‍ കൊല്ലം ജില്ലയിലും പ്രതിസന്ധിക്ക് ആശ്വാസം വന്നിട്ടുണ്ട്. കൊല്ലത്ത് മുപ്പത്തിമൂന്നൂം കരുനാഗപ്പള്ളിയില്‍ 15 ഉം സര്‍വീസുകള്‍ മുടങ്ങിയപ്പോള്‍ കൊട്ടാരക്കരയില്‍ നിന്ന് ഒരു സര്‍വീസ് പോലും മുടങ്ങിയിട്ടില്ല. 

പത്തനംതിട്ട നഗരത്തില്‍ നിന്ന് ആറു സര്‍വീസുകള്‍ മാത്രമാണ് മുടങ്ങിയത്. റാന്നിയില്‍ മൂന്ന് സര്‍വീസുകളും മുടങ്ങി.കൂടുതല്‍ ജീവനക്കാര്‍ തെക്കന്‍ കേരളത്തില്‍ ഇന്ന് അധിക ഡ്യൂട്ടി ചെയ്യാന്‍ തയാറായിട്ടുണ്ട്.പമ്പയിലേക്ക് ഒരിടത്തു നിന്നുമുള്ള സര്‍വീസുകള്‍ റദ്ദാക്കിയിട്ടില്ല. പമ്പ –നിലയ്ക്കല്‍ സര്‍വീസിനെയും ജീവനക്കാരുടെ കുറവ് ബാധിച്ചിട്ടില്ല