കലാക്ഷേത്രത്തിന്റെ സ്വപ്നം യാഥാര്‍ഥ്യമായി; കുണ്ടറയിൽ സ്വന്തം കെട്ടിടം

ചിത്രരചന സൗജന്യമായി പഠിപ്പിക്കുന്ന കൊല്ലം കുണ്ടറയിെല കലാക്ഷേത്രത്തിന്റെ സ്വന്തമായി കെട്ടിടം എന്ന സ്വപ്നം യാഥാര്‍ഥ്യമായി. മുപ്പത്തിയഞ്ചു ലക്ഷം രൂപ ചെലവാക്കി നിര്‍മിച്ച കെട്ടിട്ടം ഈ മാസം അവസാനം ഉദ്ഘാടനം ചെയ്യും.

മൂന്നു നില കെട്ടിടമാണ് കലാക്ഷേത്രത്തിന് വേണ്ടി നിര്‍മിച്ചിരിക്കുന്നത്. സാംസ്കാരിക വകുപ്പിന്റെ പത്തുലക്ഷം രൂപയ്ക്ക് പുറമേ എന്‍.കെ.പ്രേമചന്ദ്രന്‍ ഉള്‍പ്പടെയുള്ള ജനപ്രതിനിധികള്‍ പ്രാേദശിക വികസന ഫണ്ടില്‍ നിന്നും കെട്ടിടത്ത് പണം അനുവദിച്ചു. കുണ്ടറക്കാരനായ ആര്‍ട്ടിസ്റ്റ് രാധാകൃഷ്ണന്റെ മുന്‍കൈയില്‍ എട്ടുവര്‍ഷം മുന്‍പ് ആരംഭിച്ച കലാക്ഷേത്രത്തില്‍ സൗജന്യമായാണ് ചിത്രരചന പഠിപ്പിക്കുന്നത്.

കലാക്ഷേത്രം ഉദ്ഘാടനത്തിന് ശേഷം സംസ്ഥാന സർക്കാരിനു കൈമാറാനാണ് തീരുമാനം.