നിയന്ത്രണം വിട്ടു, ബീമാപള്ളി തീരത്തേക്ക് കൂറ്റന്‍ ബോട്ട് ഇടിച്ചുകയറി

മല്‍സ്യബന്ധനത്തിനു പോകവേ നിയന്ത്രണം വിട്ട് തിരുവനന്തപുരം ബീമാപള്ളി തീരത്തേക്ക് ഇടിച്ചുകയറിയ കൂറ്റന്‍ ബോട്ട് മാറ്റാനാകാതെ അധികൃതര്‍. പൊളിച്ചുമാറ്റാനുള്ള ശ്രമവും പരാജയപ്പെട്ടു. ബോട്ടിന്റെ തടസം കാരണം മല്‍സ്യത്തൊഴിലാളികള്‍ക്ക് 

വള്ളം കരയ്ക്കടിപ്പിക്കാനാകുന്നില്ല..കൊല്ലത്തു നിന്നും കുളച്ചലിലേക്ക് പൊകവെ ഞായറാഴ്ച പുലര്‍ച്ചയോടെയാണ് ബോട്ട്നിയന്ത്രണം വിട്ട് ബീമാപള്ളി കടപ്പുറത്തേക്ക് ഇടിച്ചുകയറിയത്. കടലിലൂടെ കെട്ടിവലിച്ചുകൊണ്ടുപോകാനായിരുന്നു ആദ്യശ്രമം. നടക്കില്ലെന്നായപ്പോഴായിരുന്നു പൊളിച്ചുമാറ്റാന്‍ തീരുമാനിച്ചത്. 

വെല്‍ഡര്‍ ഉള്‍പ്പെടെയുള്ള പൊളിക്കാന്‍ വിദഗ്ധരെ കൊണ്ടു വന്നു. മൂന്നു ദിവസമായുള്ള ശ്രമം വിജയം കണ്ടിട്ടില്ല. ബോട്ടിന്റെ അടിഭാഗത്തെ മണ്ണു മാറ്റാന്‍ കഴിയാത്തതാണ് പ്രധാന പ്രശ്നമായി പറയുന്നത്. എക്സവേറ്റര്‍ ഉപയോഗിച്ച് മണ്ണു മാറ്റിയാലും ശക്തമായ തിരയില്‍ വീണ്ടും മണ്ണു നിറയുന്നു. ഇതോടെ ദുരിതത്തിലായത് മല്‍സ്യത്തൊഴിലാളികളാണ്.

കൊല്ലം ശക്തികുളങ്ങര സ്വദേശി ജോണ്‍ ബ്രിട്ടോയുടെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്.