കൊല്ലത്ത് കുടിവെള്ളപദ്ധതിക്കായി റോഡ് പൊളിക്കുന്നത് ജനജീവിതം ദുസ്സഹമാക്കുന്നു

കൊല്ലം ഞാങ്കടവ് കുടിവെള്ളപദ്ധതിക്കായി റോഡ് പൊളിക്കുന്നത് ജനജീവിതം ദുസ്സഹമാക്കുന്നു. പൈപ്പിടാനായി എടുക്കുന്ന മണ്ണ് റോഡിന്റെ വശത്ത് നിന്ന് നീക്കാത്തതാണ് പ്രശ്നത്തിന് കാരണം. റോഡ് തകര്‍ന്നു കിടക്കുന്നത് വ്യാപ‌ാരികള്‍ക്കും നഷ്ടമുണ്ടാക്കി.

കമലമ്മയുടെ ഉപജീവനമാര്‍ഗമാണ് ഈ ലോട്ടറികട. എന്നാല്‍ കഴിഞ്ഞ ഒരാഴ്ച്ചയോളമായി വലിയ കച്ചവടമില്ല. ചെളിയും കുഴിയും താണ്ടി ലോട്ടറി വാങ്ങാനായി ആരും വരുന്നില്ല.

കൊല്ലത്തിന്റെ സ്വപ്ന പദ്ധതിയായ ഞാങ്കടവ് കുടിെവള്ള പദ്ധതിക്ക് വേണ്ടിയാണ് റോഡിന്റെ വശം കുഴിച്ച് പൈപ്പിടുന്നത്. ജോലികള്‍ പൂര്‍ത്തിയായ സ്ഥലങ്ങളില്‍ നിന്നു പോലും മണ്ണ് മാറ്റാന്‍ ഉദ്യോഗസ്ഥര്‍ തയാറാകുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

റോഡ് തോടായതോടെ പള്ളിമുക്ക് മണ്‍ട്രോതുരുത്ത് റോഡിലൂടെയുള്ള സര്‍വീസ് പല സ്വകാര്യ ബസുകളും താല്‍കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.