മലയാള മനോരമ ബിഗ് ക്യൂ ചാലഞ്ചിന്റെ ജില്ലാതല മത്സരങ്ങൾ തുടങ്ങി

സെന്റ്ഗിറ്റ്സിന്റ സഹകരണത്തോടെ മലയാള മനോരമ സംഘടിപ്പിക്കുന്ന ബിഗ് ക്യൂ ചാലഞ്ചിന്റെ ഭാഗമായുള്ള തിരുവനന്തപുരം ജില്ലാതല മത്സരങ്ങൾക്ക് തുടക്കമായി. പാങ്ങോട് ആർമി പബ്ളിക് സ്കൂളിലെ എസ്.സിദ്ധാര്‍ഥ് ഒന്നാം സ്ഥാനവും കവടിയാര്‍ ക്രൈസ്റ്റ് നഗർ സ്കുളിലെ മാധവൻ മോഹൻ രണ്ടാം സ്ഥാനവും നേടി. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ് സമ്മാനിച്ചു. സിബിഎസ്ഇ മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് ടിപിഎം ഇബ്രാഹിം ഖാൻ, സെന്റ്ഗിറ്റ്സ് കോളജ് ഓഫ് എൻജിനീയറിംങ് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗം അസിസ്റ്റന്റ് പ്രഫസർ ചിൻ മോഹനൻ തുടങ്ങിയവര്‍ സമ്മാനദാന ചടങ്ങിൽ പങ്കെടുത്തു.  മൂന്നു ലക്ഷം രൂപയും മാതാപിതാക്കൾക്കൊപ്പം വിദേശ യാത്രയുമാണ് സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് ലഭിക്കുക.