തിരുവനന്തപുരം ബസ് ടെര്‍മിനല്‍ കോംപ്ലക്സിന് ഒടുവില്‍ ശാപമോക്ഷം

തിരുവനന്തപുരം ബസ് ടെര്‍മിനല്‍ കോംപ്ലക്സിന് ഒടുവില്‍ ശാപമോക്ഷം. ഒഴിഞ്ഞുകിടന്ന മുറികളെല്ലാം വാടകയ്ക്കെടുത്തു.  ഒരു ലക്ഷം ചതുരശ്രയടി സ്ഥലത്ത് ഇനി വാടകയ്ക്ക് നല്‍കാനുള്ളത് മൂവായിരം ചതുരശ്രയടി മാത്രം.സിനിമാ തിയറ്ററും, വിവിധ ഓഫീസുകളും  നിര്‍മാണം പൂര്‍ത്തിയാക്കുന്നമുറയ്ക്ക് പ്രവര്‍ത്തനമാരംഭിക്കും.

83 കോടി ചെലവഴിച്ചായിരുന്നു കെ.ടി.ഡി.എഫ്.സി  ഷോപ്പിങ്ങ് കോംപ്ലക്സ് നിര്‍മ്മിച്ചത്. ഉയര്‍ന്ന സെക്യൂരിറ്റിയും വാടകയും കാരണം വര്‍ഷങ്ങളായി താഴത്തെ നിലയൊഴിച്ച് മറ്റെല്ലാം വെറുതെ കിടക്കുകയായിരുന്നു. ഒടുവില്‍ വാടകകുറയ്ക്കാന്‍ കെ.ടി.ഡി.എഫ്.സി തയ്യാറായതോടെ കടകള്‍ക്ക് വന്‍ ഡിമാന്റായി. ചലചിത്ര കോര്‍പറേഷന്റെ സിനിമാ തിയറ്റര്‍, ലോട്ടറി, പരിസ്ഥിതി, ആര്‍ടിഒ, വനിതാ കമ്മീഷന്‍, സിവില്‍ സപ്ലൈസ്, വിഴിഞ്ഞം പദ്ധതി, സാമൂഹിക നീതി, തുടങ്ങിയ സര്‍ക്കാര്‍ ഓഫീസുകളും  നിരവധി സ്വകാര്യ സ്ഥാപനങ്ങളും പ്രവര്‍ത്തനം തുടങ്ങാനുള്ള തയ്യാറെടുപ്ക്കുകയാണ്. ഒട്ടേറെ വ്യവസായ സ്ഥാപനങ്ങള്‍ കൂടി തുറക്കുന്നതിലൂടെ ഷോപ്പിങ്ങ് സ്റ്റേഷന്‍കൂടിയാകും തമ്പാനൂര്‍. നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്ക് താമസിക്കാനുള്ള ഹോസ്റ്റലിന്റെ നിര്‍മാണവും അന്തിമഘട്ടത്തിലാണ്. 109 കാറുകളും മുന്നൂറോളം ബൈക്കുകളും പാര്‍ക്കുചെയ്യാമെന്ന സവിശേഷതയുമുണ്ട് കോംപ്ലക്സിന്.