വെള്ളക്കെട്ട്, മാലിന്യം; കഴക്കൂട്ടം പാലസ് നഗർ നിവാസികൾ ദുരിതത്തിൽ

മഴവെള്ളക്കെട്ടിനൊപ്പം ഡ്രെയിനേജ് മാലിന്യംകൂടി പൊട്ടിയൊഴുകിയതോടെ കഴക്കൂട്ടത്ത് പാലസ് നഗറിലെ കുടുംബങ്ങള്‍ ദുരിതത്തില്‍. സമീപത്തെ ഹോട്ടലുകളില്‍ നിന്നുള്ള കക്കൂസ് മാലിന്യം പൊട്ടിയൊലിക്കുന്നതിനെതിരെ പരാതി നല്കി നാളുകളായിട്ടും നടപടിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

 വീടുകള്‍ക്ക് ചുറ്റും വെള്ളക്കെട്ട്..കൂനില്‍മേല്‍ കുരുവെന്നപോലെയാണ് ഇതിലേയ്ക്ക് കക്കൂസ് മാലിന്യം കലരുന്നത്. പുറത്തിറങ്ങണമെങ്കിലും ഈ മലിനജലം മറികടന്നേ പറ്റൂ.ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് റോഡിനും ഒാടയ്ക്കും ഉയരം കൂട്ടിയതിനേത്തുടര്‍ന്നാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. സമീപത്തെ ഹോട്ടലുകളില്‍ നിന്നുമുള്ള ഡ്രയിനേജാണ് പൊട്ടിയൊലിക്കുന്നത്. പകര്‍ച്ച വ്യാധികള്‍ പിടിപെടുമോ എന്നുള്ള ആശങ്കയിലാണ് ഇവിടുെത്ത കുടുംബങ്ങള്‍ . രൂക്ഷമായ ദുര്‍ഗന്ധം കാരണം ചിലര്‍ വീടുപേക്ഷിച്ചു പോയി.

വാര്‍ഡ് കൗണ്‍സിലര്‍ കൂടിയായ മേയര്‍ക്ക് പരാതി നല്കി കാത്തിരിക്കുകയാണ് ഇവിടുത്തെ കുടുംബങ്ങള്‍.