ഓണക്കുഴിയുണ്ടോ? നല്ല കുഴിയുടെ ചിത്രമെടുക്കു; വേറിട്ട പ്രതിഷേധം

മഴക്കാലമെത്തിയതോടെ പത്തനംതിട്ട അടൂരെ മിക്ക റോഡുകളും തകർന്ന് നിലയിലാണ്. ഇതിനെതിരെ നിരവധി ജനകീയ പ്രതിഷേധങ്ങളും ഉയരുന്നുണ്ട്. ഇതിനിടെയാണ് ഓണക്കുഴി മത്സരവുമായി അടൂരെ കെ.എസ്.യുക്കാർ രംഗത്തെതിരിക്കുന്നത്. 

അടൂരിലെ റോഡുകളിലെ ഏറ്റവും ഏറ്റവും മികച്ച കുഴി ഏതെന്ന് തിരഞ്ഞെടുക്കാനുള്ള അവസരമാണ് ജനങ്ങള്‍ക്ക് നൽകുന്നത്. ഒപ്പം കുഴിയുടെ മികച്ച ചിത്രങ്ങൾക്ക് സമ്മാനവും നൽകും. എൻ.എസ്.യു ദേശീയ സെക്രട്ടറി രാഹുൽ മാങ്കുട്ടത്തിലിന്റെ നേത്യത്യത്തിലാണ് മത്സരം.

ആഗസ്റ്റ് 15 രാത്രി പത്ത് മണി വരെ ചിത്രങ്ങൾ അയക്കാം. ഒന്നാം സ്ഥാനത്തിന് 501 രൂപയും കണ്ണടയുമാണ് സമ്മാനം. രണ്ടാം സ്ഥാനത്തിന് 301രൂപയും, മൂന്നാം സ്ഥാനത്തിന് 201 രൂപയും നൽകും.