പ്ലാസ്റ്റിക്കിന് ഗുഡ്ബൈ, ഇനി റോഡ് ടാറിങ്ങിനും ഉപയോഗിക്കാം

പ്ലാസ്റ്റിക് മാലിന്യങ്ങളോട് വിട പറഞ്ഞ് കൊല്ലം പെരിനാട് പഞ്ചായത്ത്. മാലിന്യങ്ങള്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ വീടുകളില്‍ നേരിട്ടെത്തി ശേഖരിക്കും. പ്ലാസിറ്റ്മാലിന്യങ്ങള്‍ സംസ്കരിച്ച് റോഡ് ടാറിങ്ങിന് ഉപയോഗിക്കാനാണ് തീരുമാനം.

പ്ലാസിറ്റിക് മാലിന്യങ്ങളോട് പെരിനാട് പഞ്ചായത്ത് ഗുഡ് ബൈ പറയുകയാണ്. മാലിന്യങ്ങള്‍ വീടുകളിലെത്തി ശേഖരിക്കാന്‍ നാല്‍പത് കുടുംബശ്രീ പ്രവര്‍ത്തകരെ പഞ്ചായത്ത് നിയമിച്ചു. ശേഖരിക്കുന്ന മാലിന്യങ്ങള്‍ പഞ്ചായത്തിന്റെ പ്ലാസ്റ്റിക് മെറ്റീരിയല്‍ റിക്കവറി സെന്ററിലെത്തിച്ച് കഴുകി വ്യത്തിയാക്കും. ശേഷം പൊടിക്കും.സംസ്കരിച്ചെടുക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ റോഡ് ടാറിങ്ങിനായി വില്‍ക്കുന്നത് പഞ്ചായത്തിനൊരു വരുമാന മാര്‍ഗം കൂടിയാണ്.