ഭൂമി വില്‍പനയില്‍ കബളിപ്പിക്കപ്പെട്ട നിര്‍ധന കുടുംബം സമരത്തില്‍

ഭൂമി വില്‍പനയില്‍ കബളിപ്പിക്കപ്പെട്ട  നിര്‍ധന കുടുംബം പണം കിട്ടാനായി തട്ടിപ്പ് നടത്തിയാളിന്റ വീടിന് മുന്നില്‍ സമരത്തില്‍ .പോത്തന്‍കോട് സ്വദേശി ജമീലബീവിയാണ് മകളും ചെറുമക്കളുമായി സമരം ഇരിക്കുന്നത്. സാമൂഹ്യ പിന്നോക്ക ഫ്രണ്ട് ചെയര്‍മാന്‍  എ.പി ഇബ്രാഹീം കുട്ടിയാണ് കുട്ടികളുടെ ചികില്‍സക്കായി സ്ഥലം വിറ്റ കുടുംബത്തെ കബളിപ്പിച്ചത്. ആരോപണത്തെപ്പറ്റി പ്രതികരിക്കാന്‍ ഇബ്രാഹീംകുട്ടി തയാറായില്ല. 

ജമീലബീവിയും മകള്‍ സമീറ ബീവിയുമാണ് മൂന്ന് കുഞ്ഞുങ്ങളുമായി കുമാരപുരത്തേ ഇബ്രാഹീം കുട്ടിയുടെ വീട്ടില്‍ കുത്തിയിരിക്കുന്നത്. അസുഖമായ കുട്ടികളെ ചികില്‍സിക്കാന്‍ ഭൂമി വിറ്റവരാണ് കബളിപ്പിക്കലിന് ഇരയായത്.  ഭൂമി സ്വന്തമാക്കിയ ശേഷം ഇബ്രാഹീം കുട്ടി പണം നല്‍കാതെ  പറ്റിച്ചു. 40ലക്ഷം രൂപയുടെ ഭൂമി വാങ്ങിയ ശേഷം ആറു ലക്ഷം രൂപയാണ് നല്‍കിയ്. ആറുവര്‍ഷം  കയറി ഇറങ്ങിട്ടും പണം കിട്ടാതെ വന്നതോടെയാണ് കുടുംബത്തോടെ സമരം ആരംഭിച്ചത്. 

ഇവരുടെ  ഭൂമി വാങ്ങിയ ഇബ്രാഹീംകുട്ടി അയാള്‍ തന്നെ ചെയര്‍മാനായ സന്നദ്ധസംഘനയുടെ ഡ.ഡി.നല്‍കുകയായിരുന്നു. പിന്നീട് ഇവര്‍ അറിയാതെ ഡിഡി റദ്ദാക്കി. ഭൂമി എഴുതി നല്‍കിയ ശേഷം ബാങ്കില്‍ ചെന്നപ്പോഴാണ ്കബളിപ്പിക്കല്‍ അറിയുന്നത്.  മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനില്‍ നേരത്തേ പരാതി നല്‍കിയിരുന്നപ്പോള്‍ പണം ഉടന്‍ നല്‍കാമെന്ന് ഉറപ്പ് നല്‍കിയിരുന്നതാണ്.കുട്ടികളുടെ ചികില്‍സക്ക് നിവര്‍ത്തിയില്ലാതെ വന്നതോെടാണ് ഇവര്‍ സമരത്തിനിറങ്ങിയത്.