തെറ്റിയാറിനെയും പുനരുജ്ജീവിപ്പിക്കാന്‍ ജനകീയകൂട്ടായ്മ

കിള്ളിയാര്‍ മാതൃകയില്‍ തെറ്റിയാറിനെയും പുനരുജ്ജീവിപ്പിക്കാന്‍ തിരുവനന്തപുരത്ത് ജനകീയകൂട്ടായ്മ. ആറുമാസത്തിനുള്ളില്‍ ജനങ്ങളുടെ പങ്കാളിത്തത്തോടെ തെറ്റിയാറില്‍ തെളിനീരൊഴുക്കുകയാണ് കൂട്ടായ്മയുടെ ലക്ഷ്യം. കഴക്കൂട്ടത്ത് നടന്ന ജനകീയ കണ്‍വെന്‍ഷന്‍ ജലവിഭവ വകുപ്പ് മന്ത്രി മാത്യു.ടി തോമസ് ഉദ്ഘാടനം ചെയ്തു.  

ആണ്ടൂര്‍ക്കോണം പഞ്ചായത്തിലെ ആനത്താഴ്ചിറയില്‍ നിന്നും ഉല്‍ഭവിച്ച് വേളി കായലില്‍ പതിക്കുന്ന തെറ്റിയാര്‍ തോടിന് 11 കിലോമീറ്റര്‍ നീളമുണ്ട്. ശുദ്ധജലത്തിനും കൃഷിക്കും ഒരുകാലത്ത് ഉപയോഗിച്ചിരുന്ന തെറ്റിയാറില്‍ ഇന്ന് മാലിന്യം നിറഞ്ഞുകിടക്കുന്നു. െഎ.ടി േമഖലയായ കഴക്കൂട്ടത്തിന്റ ഹൃദയഭാഗത്ത് കൂടി കടന്നുപോകുന്ന തെറ്റിയാറില്‍ കയ്യേറ്റവും വ്യാപകം. ജനപങ്കാളിത്തതോടെ ഇത് ഒഴിപ്പിച്ച് ഇരുവശങ്ങളും കെട്ടി വീണ്ടും തെളിനീരൊഴുക്കാനാണ് പദ്ധതി.

നഗരസഭ പ്രത്യേകം മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയിട്ടുണ്ട്. തെറ്റിയാറിലേക്ക് മലിനജലം ഒഴുക്കുന്നത് തടഞ്ഞു. ഇനി ജനങ്ങളെ കൂടി പങ്കെടുപ്പിച്ച് ഖരമാലിന്യങ്ങള്‍ നീക്കം ചെയ്യും. ജനകീയ പങ്കാളിത്തതോടെ  കിള്ളിയാറിനെ പുനജ്ജീവിപ്പിക്കാനായത് നേട്ടമായിരുന്നു