മൂഴിയാര്‍ ഗവി റൂട്ടില്‍ ഗതാഗതം മുടങ്ങിയിട്ട് നടപടിയെടുക്കാതെ അധികൃതര്

പത്തനംതിട്ടയില്‍ മൂഴിയാര്‍ ഗവി റൂട്ടില്‍ ഗതാഗതം മുടങ്ങി പന്ത്രണ്ട് ദിവസം കഴിഞ്ഞിട്ടും നടപടിയെടുക്കാതെ അധികൃതര്‍. നിലംപൊത്തിയ മരങ്ങള്‍ ആരുമുറിച്ചുമാറ്റുമെന്ന വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കമാണ് കാരണം. ഇതോടെ ഗവിയിലെ താമസക്കര്‍ ഒറ്റപ്പെട്ട അവസ്ഥയിലായി.  

ഗതാഗതം മുടങ്ങിയതോടെ ഗവി നിവാസികള്‍ക്കൊപ്പം പ്രദേശത്ത് ജോലി ചെയ്യുന്ന വനംവകുപ്പ്, വൈദ്യുതി ബോര്‍ഡ്, പൊലീസ് വിഭാഗത്തിലെ ഉദ്യോഗസ്ഥരും ബുദ്ധിമുട്ടിലാണ്. മരം നീക്കം ചെയ്യേണ്ട ഉത്തരവാദിത്തം മരാമത്ത് വിഭാഗത്തിനാണെന്നാണ് വനംവകുപ്പിന്റെ നിലപാട്. വലിയ വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയാത്തവിധം റോഡിലക്ക് മരം വീണുകിടക്കുകയാണ്. കുമളി, പത്തനംതിട്ട ഡിപ്പോകളിലെ കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഇപ്പോള്‍ ഇതുവഴി സര്‍വീസ് നടത്തുന്നില്ല.

അപകടാവസ്ഥയെതുടര്‍ന്ന് ഗവിയിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനവും നിരോധിച്ചിരിക്കുകയാണ്. പത്തനംതിട്ട ഡിപ്പോയില്‍ നിന്നുള്ള ഗവിയിലേക്കുള്ള ബസ് ആങ്ങമൂഴി വരെ എത്തി മടങ്ങുകയാണ്. വകുപ്പുകള്‍ തമ്മിലുളള തര്‍ക്കം മാറ്റിവച്ച് പ്രശിനത്തിന് പരിഹാരം കാണണമെന്നാണ് ആവശ്യം.