അധ്യക്ഷസ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ തർക്കം; രാജിക്കില്ലെന്ന് അധ്യക്ഷ

പത്തനംതിട്ട നഗരസഭയില്‍ അധ്യക്ഷസ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം. കരാർ കാലാവധി കഴിഞ്ഞതിനാൽ അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ട് രജനി പ്രദീപിനു ഡിസിസി നേതൃത്വം കത്ത് നല്‍‍കി. തൽക്കാലം രാജിക്കില്ലെന്നാണ്  നഗരസഭ അധ്യക്ഷയുടെ നിലപാട്. രാജി ആവശ്യത്തിന് പിന്നില്‍ കോണ്‍ഗ്രസിലെതന്നെ വ്യക്തിതാല്‍പര്യക്കാരാണെന്ന് രജനി പ്രദീപ് ആരോപിച്ചു ഡി.ഡി.സി പ്രസിഡന്റ് ‌ നഗരസഭ അധ്യക്ഷയെകഴിഞ്ഞദിവസം ഡിസിസിയിൽ വിളിച്ചുവരുത്തി. കരാർ അനുസരിച്ച് രണ്ട് വർഷത്തെ കാലാവധി  31ന് കഴിഞ്ഞതായും  അ‌ടുത്ത  ഊഴക്കാർക്കായി സ്ഥാനം ഒഴിയണമെന്നും  ആവശ്യപ്പെട്ടു. എന്നാല്‍ ഇങ്ങനെയൊരു കരാര്‍ ഇല്ലെന്നും തല്‍ക്കാലം രാജിക്കില്ലെന്നും നഗരസഭാ അധ്യക്ഷ വ്യക്തമാക്കി.

രാജി ആവശ്യത്തിന് പിന്നില്‍ കോണ്‍ഗ്രസിലെതന്നെ വ്യക്തിതാല്‍പര്യക്കാരാണെന്നും രജനി പ്രദീപ് ആരോപിച്ചു.മുദ്രപ്പത്രത്തിൽ എന്തെങ്കിലും എഴുതി ചേർത്തതായി പാർലമെന്ററി പാർട്ടി യോഗത്തിലോ മുന്‍പോ അറിയിച്ചിട്ടില്ല. രാജിവെയ്പ്പിക്കാൻ   ഡിസിസിയിലെ  ചിലർ ശ്രമിക്കുന്നുണ്ട്.കെ.പി.സി.സി. ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വീണ്ടും സമ്മർദ്ദം ഉണ്ടായതെന്ന് നഗരസഭ അധ്യക്ഷപറയുന്നു.