വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വൈഫൈ

തിരുവനന്തപുരം നഗരത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുന്നവര്‍ക്ക് ഇനി സൗജന്യ വൈ ഫൈ ആസ്വദിക്കാം. മ്യൂസിയം, ശംഖുമുഖം, കോവളം എന്നിവിടങ്ങളിലാണ് സൗജന്യ സേവനം കിട്ടുന്നത്. ശശി തരൂരിന്റെ എം.പി.ഫണ്ടുപയോഗിച്ചാണ് വൈ ഫൈ സംവിധാനം ഒരുക്കുന്നത് പരിധിയില്ലാത്ത വൈ ഫൈ ആണ് തുടക്കത്തില്‍ ലഭ്യമാക്കുക. തുടക്കത്തിലെ ഉപയോഗം കണക്കാക്കി പിന്നീട് പരിധി വയ്ക്കാനാണ് തീരുമാനം. ശശി തരൂരിന്റെ എം.പി ഫണ്ടില്‍ നിന്നു 20.18 ലക്ഷം രൂപയാണ് ഇതിനു വേണ്ടി ഉപയോഗിക്കുന്നത്. സാധാരണക്കാര്‍ക്ക് പ്രയോജനമുണ്ടാകുമ്പോഴാണ് വികസനത്തിനു അര്‍ഥമുണ്ടാകുന്നതെന്നു പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് ശശിതരൂര്‍ പറഞ്ഞു 

പൊതുമേഘലാ സ്ഥാപനമായ റെയില്‍ ടെല്‍ ആണ് സൗജന്യ വൈ-ഫൈ സേവനത്തിന്റെ നടത്തിപ്പുകാര്‍. നിലവില്‍ തിരുവനന്തപുരം വിമാനത്താവളത്തിലും,റെയില്‍വേ സ്റ്റേഷനിലും സൗജന്യ വൈഫൈ ലഭിക്കുന്നുണ്ട്