കൊല്ലത്ത് സ്വകാര്യ സ്‌കൂളുകളി‍ൽ സ്ഥിരം കൗണ്‍സലിങ് സംവിധാനം ഏർപ്പെടുത്തി

സ്വകാര്യ സ്‌കൂളുകളില്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമുള്ള സ്ഥിരം കൗണ്‍സലിങ് സംവിധാനം കൊല്ലത്ത് നിലവില്‍ വന്നു. ശക്തി സെല്‍ എന്ന പദ്ധതി സംസ്ഥാനത്തെ മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് എഡിജിപി ബി സന്ധ്യ പറഞ്ഞു 

പത്താം ക്ലാസ് വിദ്യാര്‍ഥിനി ഗൗരി നേഘയുടെ ആത്മഹത്യയോടെയാണ് സ്വകാര്യ സ്കൂളുകളിലേ കൗസിലിങ്ങിൻെ അഭാവം പൊലീസിൻെയും വിദ്യാഭ്യാസ വകുപ്പിൻൊയും ശ്രദ്ധയിൽപെട്ടത് ഇതോടെ അധ്യാപകർക്കും വിദ്യാര്‍ത്ഥികള്‍ക്കും മനശാസ്ത്ര പരമായ പരിശീലനം വേണമെന്ന ആവശ്യമുയര്‍ന്നത്. ഇതേ തുടര്‍ന്ന് കൊല്ലം ടികെഎം സ്‌കൂളില്‍ ആദ്യ ശക്തി സെല്ല് പ്രവര്‍ത്തനം ആരംഭിച്ചു. ഇതിനായി സ്ഥിരം കൗണ്‍സിലറെ നിയമിച്ചു. സോട്ട് ബി സന്ധ്യ , എഡിജിപി കുട്ടികള്‍ക്ക് സൗഹൃദ അന്തരീക്ഷം നിലനിര്‍ത്താനായി പ്രത്യാകം തയ്യാറാക്കിയ മുറിയിലാകും കൗൺസിലിങ് നടക്കുക.. കൗണ്‍സിലർ എല്ലാ ക്ലാസിലെ കുട്ടികളുമായും അധ്യാപകരുമായും ആശയവിനിമയം നടത്തണമെന്നും തീരുമാനിച്ചിട്ടുണ്ട്.