മഹാൻമാരേ കുട്ടികൾക്ക് മനസിലാക്കിക്കൊടുക്കുവാൻ ചുവർചിത്രങ്ങളുമായി അധ്യാപിക

മൺമറഞ്ഞുപോയ മഹാൻമാരേ കുട്ടികൾക്ക് മനസിലാക്കിക്കൊടുക്കുവാൻ സ്കൂൾ ചുവരിൽ ചിത്രങ്ങൾ വരച്ച് ഒരു അധ്യാപിക. കൊല്ലം മുഖത്തല ഇന്ത്യൻ പബ്ലിക് സ്കൂളിലെ ചിത്രകലാ അധ്യാപിക ആർ ഒ രശ്മിയാണ് സ്കൂൾ മതിലിന്റെ ചിത്രങ്ങൾ വരച്ച് അധ്യാപനത്തിൽ മറ്റൊരു മാതൃക സൃഷ്ടിച്ചിരിക്കുന്നത്. 

അധ്യാപനം ക്ലാസ് മുറികളിൽ മാത്രമല്ല സ്കൂളിലെ ഓരോ കോണിലുമാണെന്ന് സമൂഹത്തെ മനസാക്കികൊടുക്കുകയാണ് ചിത്രകലാ അധ്യാപികയായ രശ്മി. ഭാഷാ പിതാവ് തുഞ്ചത്ത് എഴുത്തച്ഛൻ മുതൽ ഖസാക്കിന്റെ ഇതിഹാസകാരൻ ഒ.വി.വിജയൻ വരേ സാഹത്യലോകത്ത് നിന്ന് ഇവിടെ ഇടം പിടിച്ചിരിക്കുന്നു. അൻപത്തിയൊന്ന് ചിത്രങ്ങളാണ് മുഖത്തല ഇന്ത്യൻ പബ്ലിക് സ്കൂളിന്റെ ചുറ്റുമതിലിൽ വരച്ചിരിക്കുന്നത്. ശ്രീനാരായണ ഗുരുവിന്റെ ചിത്രമാണ് ആദ്യം വരച്ചത്. പിന്നീട് ഇരുവശവുമായി ഇരുപത്തിയഞ്ചു പേരുടെ ചിത്രം വീതമാണ് വരച്ചത്. കവിത്രയങ്ങളായ കുമാരനാശാനും വള്ളത്തോളും ഉള്ളൂരും മുതൽ വില്യം ഷേക്സ്പിയർ വരെ ഇക്കുട്ടത്തിലുണ്ട്. ശാസ്ത്രലോകത്ത് നിന്ന് ഐൻസ്റ്റീനും മാഡം ക്യൂറിയുമൊക്കെ ഇവിടെ ഇടംപിടിച്ചിരിക്കുന്നു. സ്കൂൾ പ്രിൻസിപ്പൽ ഡോ.എസ് സുഭാഷ് മുന്നോട്ട് വെച്ച ആശയം യാഥാർഥ്യമാക്കുകയായിരുന്നുവെന്ന് രശ്മി പറഞ്ഞു 

തിരുവനന്തപുരം ഫൈൻ ആർട്സ് കോളജിൽ നിന്ന് ചിത്രകലയിൽ ബിരുദം നേടിയ ശേഷമാണ് സ്കൂളിലെ ചിത്രകലാ അധ്യാപികയായി രശ്മി എത്തുന്നത്. പ്ലാസ്റ്റിക് എമൽഷനുപയോഗിച്ചാണ് ചിത്രങ്ങൾ വരച്ചത്. അഞ്ചേകാലാടി ഉയരവും നാലടി വീതിയുമാണ് ഓരോ ചിത്രത്തിനുമുള്ളത്..ചില ചിത്രങ്ങൾ ഒരു ദിവസം കൊണ്ടും ചിലത് ദിവസങ്ങൾ എടുത്താണ് പൂർത്തീകരിച്ചത്. പാഠപുസ്തകങ്ങളിൽ കുട്ടികൾ്ക്ക് മഹാൻമാരേ കാണിച്ചു കൊടുക്കുന്നതിനേക്കാൾ പ്രയോജനം മതിലിലേ ചിത്രങ്ങൾ ചെയ്യുന്നുണ്ടെന്ന് അധ്യാപകർ പറയുന്നു.