wayanad

TOPICS COVERED

മറിപ്പുഴയിലെ കൂറ്റന്‍പാറ തുരക്കാന്‍ തുടങ്ങിയതോടെ വയനാട് തുരങ്കപ്പാതയുടെ നിര്‍മാണം വേഗത്തിലായി. സുരക്ഷ പരിശോധനയും നിയന്ത്രിത സ്ഫോടനവും ഉറപ്പുവരുത്തി ദിവസം 180 മീറ്റര്‍ ദൂരത്തില്‍ പാറ തുരക്കാനാണ് ശ്രമം.

ഒരു ദിവസം രണ്ട് സ്ഫോടനമാണ് ലക്ഷ്യമിടുന്നത്. ഒരു തവണ സ്ഫോടനം നടത്തിയതിനുശേഷം കൃത്യമായ പരിശോധനകള്‍ക്കു ശേഷമേ അടുത്തത് നടത്താനാകൂ. പൊട്ടിയടര്‍ന്ന പാറകള്‍ സുരക്ഷിതമായി നീക്കുകയാണ് ആദ്യ ജോലി. പിന്നെ സ്ഫോടനം നടന്ന ഭാഗത്ത് ജിയോടെക് എന്‍ജിനിയര്‍മാരുടെ പരിശോധന. വിളലുകളില്‍ പ്രത്യേക ഉപകരണം ഉപയോഗിച്ചു കോണ്‍ക്രീച്ചു നിറച്ച് സുരക്ഷിതമാക്കണം.

രാപകല്‍ വ്യത്യാസമില്ലാതെ നിര്‍മാണം തുടരാനാണ് ലക്ഷ്യം. ഈ രീതിയില്‍ നിര്‍മാണം തുടര്‍ന്നാലും നാലുവര്‍ഷമെടുക്കും പദ്ധതി പൂര്‍ത്തിയാകാന്‍. വിശദമായ പരിശോധനയ്ക്കുശേഷമേ മറിപ്പുഴയിലെ രണ്ടാം തുരങ്കത്തിനേറേയും പാത ചെന്നിറങ്ങുന്ന മേപ്പാടി ഭാഗത്തേയും തുരങ്കത്തിന്റ നിര്‍മാണം തുടങ്ങു.

ENGLISH SUMMARY:

Wayanad tunnel construction is accelerating with the commencement of boring the massive rock at Maripuzha. This crucial Kerala highway project aims for 180 meters of daily progress through controlled blasting and safety checks, paving the way for improved connectivity.