check-post

TOPICS COVERED

വയനാട് മുത്തങ്ങ ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽ വാഹനങ്ങൾ നിയന്ത്രിക്കുന്ന ക്രോസ് ബാർ തകരാറിലായിട്ട് മാസങ്ങൾ. ഇത് കാരണം രാത്രിയായാൽ കാവൽ നിൽക്കുന്ന ഉദ്യോഗസ്ഥന് പണി ഇരട്ടിയായി.

ഇതാണ് കർണാടക അതിർത്തിയിലുള്ള മുത്തങ്ങ ചെക്ക് പോസ്റ്റിലെ കാഴ്ച. മാസങ്ങളായി ഈ ഒറ്റ നിൽപാണ് ക്രോസ് ബാർ . റിമോട്ടിട്ടാൽ താഴുകയും ഉയരുകയും ചെയ്തിരുന്ന ക്രോസ്ബാറിലേക്ക് കേബിൾ തകരാർ കാരണം ഇപ്പോൾ വൈദ്യുതി എത്തുന്നില്ല. അതുകൊണ്ടു തന്നെ അതിൻ്റെ പണി കൂടി ഉദ്യോഗസ്ഥർ ചെയ്യേണ്ട അവസ്ഥയാണ്. രാത്രി യാത്ര നിരോധനം ഉള്ള പാതയിലാണ് ഈ അവസ്ഥ. നിരോധനം അറിയാതെ വരുന്ന യാത്രക്കാരെ വന്യമൃഗ ആക്രമണങ്ങളിൽ നിന്നും രക്ഷിക്കാൻ ഉദ്യോഗസ്ഥർ മുഴുവൻ സമയവും റോഡിൽ തന്നെ ഇരിക്കേണ്ട സ്ഥിതിയാണ്

ENGLISH SUMMARY:

Muthamoola forest check post in Wayanad is facing significant operational issues due to a broken crossbar that has been unrepaired for months. This malfunction, caused by a cable fault preventing electrical supply, doubles the workload for forest officials on duty, especially during nighttime.