സംസ്ഥാനത്ത് കടുത്ത വേനലാണ്. നാടുമുഴുവൻ മഴയ്ക്കുവേണ്ടി പ്രാർഥിക്കുമ്പോൾ വയനാട് പനമരം പഞ്ചായത്തിലെ ചെക്കിട്ട ഉന്നതിയിലെ നാലു കുടുംബങ്ങൾ മഴ പെയ്യാതിരിക്കാൻ പ്രാർഥിക്കും. കാരണം ഒരു ചാറ്റൽ മഴ മതി അവരുടെ വീടുകൾ ചോർന്നൊലിക്കാൻ.
ഈ കഞ്ഞി അല്പം കഴിയുമ്പോൾ പാകമാകുമായിരിക്കാം. അതുകൊണ്ട് അവർക്ക് അതിദാരിദ്ര്യമില്ലെന്ന് അധികൃതർ വ്യാഖാനിക്കും. പക്ഷേ കഞ്ഞി കുടിച്ചാൽ മാത്രം പോരാ, കിടപ്പാടം കൂടി വേണമെന്ന് സർക്കാർ എന്തുകൊണ്ട് മനസ്സിലാക്കുന്നില്ലെന്ന് പനമരം പഞ്ചായത്തിലെ ചെക്കിട്ട കോളനിയിൽ ഈ നാലു വീടുകളിലായി കഴിയുന്ന പതിനഞ്ചോളം പേർ ചോദിക്കുന്നത്.
സ്ഥലം കാണിച്ചു തന്നാൽ വീട് പണിയാൻ പണം നൽകാമെന്ന് പറഞ്ഞിട്ട് പോയതാണ് പനമരം പഞ്ചായത്ത് അധികൃതർ. എന്നാൽ ആ വാക്കിന് വിലയില്ലാതായിട്ട് നാളുകളേറെയായി. ഇങ്ങനെ നാളുകൾ പിന്നിട്ട് ജനപ്രതിനിധികൾ ഓരോന്നായി മാറി വന്നിട്ടും വാഗ്ദാനങ്ങൾക്കു മാത്രം മാറ്റമില്ല. ഇനി ഒരു മഴ കൂടി അവർക്ക് താങ്ങാനാവില്ല. അടുത്ത മഴയ്ക്കുമുൻപെങ്കിലും തങ്ങളെ രക്ഷിക്കാൻ ആരെങ്കിലുമെത്തുമോ എന്ന് പ്രതീക്ഷിച്ച് ജീവിക്കുകയാണിവർ.