വാനരപ്പേടിയില്‍ കൊല്ലത്തെ ശാസ്താംകോട്ട പ്രദേശം. ഭക്ഷണം പാകം ചെയ്യാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാര്‍. സര്‍ക്കാര്‍ മുന്‍കൈഎടുത്ത് വാനരന്‍മാരെ കാട്ടിലേക്ക് മാറ്റുകയോ , ഷെല്‍ട്ടര്‍ ഒരുക്കി പുരധിവസിപ്പിക്കുകയോ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ശാസ്താം കോട്ടയില്‍ എവിടെ നോക്കിയാലും വാനരന്‍മാരെ കാണാം. ഇവിടേക്ക് വരുന്നവര്‍ വാനരന്‍മാരെ കാണുമ്പോള്‍ സന്തോഷത്തോടെ ഭക്ഷണം വാങ്ങി നല്‍കും. എന്നാല്‍ ശാസ്താംകോട്ട കാര്‍ക്ക് വാനരന്‍മാരെന്നു കേട്ടാല്‍ തന്നെ പേടിയാണ് . നിനച്ചിരിക്കാതെയാണ് വീട്ടിലേക്ക് അവ ഓടിക്കയറുന്നത്.
നേരത്തെ വാനരന്‍മാരുടെ ശല്യം സഹിക്കാതെ വന്നപ്പോള്‍ വനം വകുപ്പ് തന്നെ പിടിച്ച് ഇവയെ തെന്‍മലയിലേക്ക് മാറ്റിയിരുന്നു. പിന്നീട് കുറെ നാള്‍ ഇവിടെ വാനരന്‍മാരുടെ ശല്യത്തിനു കുറവുണ്ടായിരുന്നു. അതുപോലുള്ള നടപടികളാണ് ഇപ്പോള്‍ നാട്ടുകാരുടെ ആവശ്യം.