വയനാട് കോട്ടത്തറ വണ്ടിയാമ്പറ്റയിലെ കടുവയുടെ ചിത്രം എ.ഐ നിർമിതമെന്ന സംശയത്തെ തുടർന്ന് അന്വേഷണം തുടങ്ങി പൊലീസ്. വനംവകുപ്പിന്‍റെ തിരച്ചിലിൽ കടുവയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നില്ല. അതേസമയം ചുണ്ടേലിൽ ജനവാസ മേഖലയിൽ ഇറങ്ങി ഭീതിപരത്തിയ പുലി വനംവകുപ്പ് വെച്ച കൂട്ടിൽ കുടുങ്ങി.
വനം വകുപ്പിന്റെ്റെ തിരച്ചിലിൽ കടുവയെ കണ്ടെത്താൻ കഴിയാതിരുന്നത് കൂടുതൽ സംശയത്തിന് ഇടയാക്കിയിരുന്നു. രാത്രി കടുവയെ കണ്ടു എന്ന് അവകാശപ്പെട്ട് മൊബൈലിൽ ചിത്രം കാണിച്ച ഓട്ടോഡ്രൈവർ അജ്‌മലിൽ നിന്ന് കമ്പളക്കാട് പൊലീസ് മൊഴിയെടുത്തു. ആവശ്യമെങ്കിൽ കേസ് സൈബർ പൊലീസിന് കൈമാറാനാണ് നീക്കം. ചിത്രം വ്യാജമെങ്കിൽ ശക്തമായ നടപടി വേണമെന്ന് നാട്ടുകാർ.
അതേസമയം, ചുണ്ടേൽ ഭാഗത്ത് ഭീതിപരത്തിയ പുലി വനംവകുപ്പിന്‍റെ കൂട്ടിലായി ചേലോട് എസ്റ്റേറ്റിൽ ഒലിവുമല ഭാഗത്ത് സ്ഥാപിച്ച കൂട്ടിലാണ് രാത്രി പുലി കുടുങ്ങിയത് പുലിയെ വനംവകുപ്പിന്റെ കുപ്പാടിയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പ്രദേശത്ത് പുലി താവളമാക്കുന്ന കാടുപിടിച്ച് കിടക്കുന്ന തോട്ടങ്ങൾ വെട്ടിത്തെളിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.