വയനാടിന് ആവേശമായി ബൈസിക്കിള്‍ ചലഞ്ച്. വയനാടിന്‍റെ പാരിസ്ഥിതിക പ്രാധാന്യവും കാര്‍ഷിക പാരമ്പര്യവും ഉള്‍പ്പെടുത്തി ക്രമീകരിച്ച സൈക്ലിങ് ട്രാക്കുകളായിരുന്നു ചലഞ്ചിന്‍റെ പ്രത്യേകത.
വയനാടിന്‍റെ ഭൂപ്രകൃതിയും തനത് സംസ്കാരവും കോര്‍ത്തിണക്കിയാണ് ബൈസിക്കിള്‍ ട്രാക്കുകള്‍ രൂപകല്‍പ്പന ചെയ്തത്. കല്‍പ്പറ്റയില്‍ നിന്ന് ആരംഭിച്ച റൈഡ് പിണങ്ങോട് പടിഞ്ഞാറത്തറ പൊഴുതന വൈത്തിരി വഴി കല്‍പ്പറ്റ ബൈപ്പാസിലെ ഫിനിഷിങ് പോയിന്‍റില്‍ സമാപിച്ചു. 62 കിലോമീറ്റര്‍ റൈഡില്‍ വിവിധ കാറ്റഗറികളിലായി 130 പേര്‍ പങ്കെടുത്തു.
ശുചിത്വമിഷന്‍റെ സഹകരണത്തോടെ ആണ് നാലാമത് ബൈസിക്കിള്‍ ചാലഞ്ച് ഒരുക്കിയത്. വയനാടിന്‍റെ ഭൂപ്രകൃതിയും കാര്‍ഷിക സംസ്കാരവും ഉള്‍ക്കൊള്ളുന്ന ബൈസിക്കിള്‍ ട്രാക്ക് പുറംലോകത്തിന് പരിചയപ്പെടുത്തുകയാണ് ചാലഞ്ചിന്‍റെ ലക്ഷ്യം.