കോഴി, പറമ്പില്‍ കയറി എന്ന് ആരോപിച്ച് അയല്‍വാസി വയോധികരായ ദമ്പതികളുടെ കൈ തല്ലി ഒടിച്ചു. വയനാട് കമ്പളക്കാട് സ്വദേശികളായ ദമ്പതികള്‍ക്ക് നേരെയാണ് അയല്‍വാസിയുടെ ക്രൂരമര്‍ദനം ഉണ്ടായത്.
പച്ചക്കറി കൃഷിചെയ്ത വളപ്പില്‍ കോഴി കയറി കൃഷി നശിപ്പിച്ചു എന്ന് ആരോപിച്ചാണ് അയല്‍വാസി വയോധികരായ ദമ്പതികളെ ആക്രമിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. കമ്പളക്കാട് ചുണ്ടക്കര ഒറ്റപ്ലാക്കല്‍ ലാന്‍സി തോമസ് ഭാര്യ അമ്മിണി എന്നിവര്‍ക്ക് ഗുരുതര പരുക്കേറ്റു. ലാന്‍സിയുടെ രണ്ട് കയ്യും ഒടിഞ്ഞു.
അമ്മിണിയുടെ വലത്തെ കൈ ഒടിയുകയും കാലിന് മുറിവേല്‍ക്കുകയും ചെയ്തു. അയല്‍വാസിയായ തോമസ് വൈദ്യരാണ് ഇരുമ്പുവടി കൊണ്ട് ആക്രമിച്ചത്. തോമസിന് എതിരെ കമ്പളക്കാട് പൊലീസ് കേസെടുത്തു. നിസാര കാരണങ്ങള്‍ പറഞ്ഞ് തോമസ് നേരത്തെയും ഉപദ്രവിക്കാറുണ്ടെന്ന് ദമ്പതികള്‍ പറയുന്നു. ഇരുവരും മാനന്തവാടി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി.