വയനാട്ടിലെ കർഷകരിൽ നിന്ന് നേന്ത്ര കായ എടുക്കുന്നത് നിർത്തിവച്ച് മൊത്ത വ്യാപാരികൾ. ആവശ്യക്കാരില്ലെന്ന കാരണം പറഞ്ഞാണ് നേന്ത്ര ക്കായ വാങ്ങുന്നത് താൽക്കാലത്തേക്ക് അവസാനിപ്പിച്ചത്. വില തകർച്ചയിൽ നട്ടം തിരിഞ്ഞിരിക്കുന്ന കർഷകരെ മൊത്ത വ്യാപാരികളുടെ ഈ നടപടി കൂടുതൽ ദുരിതത്തിൽ ആക്കി.
മാനന്തവാടി പീച്ചങ്കോട് സ്വദേശി ബേബി തോമസ് ഒന്നര ഏക്കർ സ്ഥലത്ത് നട്ടുപിടിപ്പിച്ച 1600 വാഴകളാണ് ഈ കാണുന്നത്. ഒരു വർഷത്തെ കഷ്ടപ്പാടിന്‍റെ കഥയുണ്ട് ഇതിന് പിന്നിൽ. കഴിഞ്ഞ വർഷം ഈ സമയത്ത് നേന്ത്രക്കായ്ക്ക് 65 രൂപ കിട്ടിയിരുന്നു എന്നാൽ ഇന്നത് 10 രൂപയായി ഇടിഞ്ഞു. മൊത്ത വ്യാപാരികൾ വാഴക്കുലകൾ എടുക്കാനും തയ്യാറാകുന്നില്ല
അമിത ഉൽപാദനമാണ് വിലത്തകർച്ചയ്ക്ക് കാരണമെന്ന് വ്യാപാരികൾ. വില തകർച്ചയിൽ ബുദ്ധിമുട്ടുന്ന കർഷകർ കയ്യിലുള്ള വാഴക്കുലകൾ കൂടി വിൽക്കാൻ പറ്റാത്ത സ്ഥിതിയിലേക്ക് വന്നതോടെ കടുത്ത സാമ്പത്തിക ബാധ്യതയിലേക്ക് നീങ്ങുകയാണ്.