wydelt

TOPICS COVERED

വയനാട് ബത്തേരി മൂടക്കൊല്ലിയിൽ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെയാണ് കാട്ടാനകൾ ഇറങ്ങുന്നത്. അധ്വാനിച്ചുണ്ടാക്കുന്ന കാർഷിക വിളകൾ പേരിനു പോലും കർഷകർക്ക് ലഭിക്കാറില്ല. 

400ലേറെ കുടുംബങ്ങൾ താമസിക്കുന്ന മൂടക്കൊല്ലി പ്രദേശത്തിലൂടെയാണ് ഇവൻ കൂൾ ആയി നടന്നു പോകുന്നത്. അതും രാവിലെ തുമ്പിക്കൈയിൽ ഒരു ചക്കയുമായി. പ്രദേശത്ത് ചക്ക പോയിട്ട് വിളകൾ ഒന്നും കർഷകന് ലഭിക്കാറില്ല. വത്സല ചേച്ചി ചാക്കിട്ട് മൂടിയാണ് തൻറെ പറമ്പിലെ ചക്ക ആനയുടെ കണ്ണിൽപ്പെടാതെ സൂക്ഷിക്കുന്നത്. കാട്ടാനയെ പേടിച്ച് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് നാട്ടുകാർ. വിദ്യാർത്ഥികൾ പേടിയോടെയാണ് സ്കൂളിലേക്ക് പോകുന്നതും വരുന്നതും. 

ENGLISH SUMMARY:

Wayanad elephant menace is a serious concern in Moodakolli, where wild elephants raid farms day and night, leaving farmers with no crops. This persistent problem forces residents, including students, to live in constant fear and seek ways to protect their meager harvests.