chooralmal

ചൂരൽമലയിലും മുണ്ടക്കൈയിലും പുനരധിവാസി ലിസ്റ്റിൽ ഉൾപ്പെടാതെ ഇനിയും നിരവധി പേരുണ്ട്. പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ലോണുകൾ എഴുതി തള്ളണമെന്നും ആവശ്യപ്പെട്ട് ഇവർ വയനാട് കലക്ട്രേറ്റിലക്ക് പ്രതിഷേധ പ്രകടനം നടത്തി.

ചൂരൽമല മുണ്ടക്കൈ ദുരന്തമുണ്ടായിട്ട് ഒരുവർഷവും ഏഴുമാസവും കഴിഞ്ഞു. ഇപ്പോഴും പുനരധിവാസ ലിസ്റ്റിൽ ഉൾപ്പെടാത്ത നിരവധി കുടുംബങ്ങൾ ഉണ്ട്. ഉരുൾപൊട്ടൽ ദുരന്തം നേരിട്ട് ബാധിക്കാത്ത ഇവർക്ക് സാങ്കേതികത്വത്തിന്റെയും മാനദണ്ഡങ്ങളുടെയും പേര് പറഞ്ഞാണ് ലിസ്റ്റിൽ ഉൾപ്പെടുത്താത്തത്.

ഉരുൾപൊട്ടൽ നേരിട്ട് ബാധിച്ചിട്ടില്ലെങ്കിലും ദുരന്തമുണ്ടായ അന്നുമുതൽ വാടകവീട്ടിൽ താമസിക്കുന്ന ഇവർ ലിസ്റ്റിൽ ഉൾപ്പെട്ടില്ലെങ്കിൽ തിരിച്ച് ദുരന്തം മുഖത്തേക്ക് തന്നെ പോകേണ്ടിവരും. ഭവന പദ്ധതിയിൽ ഉൾപ്പെട്ടവരുടെ വായ്പകൾ മാത്രമേ എഴുതിത്തള്ളുകയുള്ളു. ഞങ്ങൾ ഇനി എന്തുചെയ്യണമെന്നാണ് ഈ കുടുംബങ്ങൾ ചോദിക്കുന്നത്. 

ENGLISH SUMMARY:

Wayanad flood victims are protesting at the Wayanad Collectorate demanding inclusion in the rehabilitation list and loan waivers. Choorallimala Mundakkai landslide victims, still awaiting rehabilitation after 19 months, face hardship due to technicalities excluding them from the list.