വയനാട്ടിലെയും തമിഴ്‌നാട്ടിലേയും ചെട്ടി സമുദായ അംഗങ്ങള്‍ ഒത്തുകൂടി ബത്തേരിയില്‍ വൃശ്ചിക സംക്രമ ദിനാഘോഷം. മെഗാ തിരുവാതിരയും പരമ്പരാഗത കലാരൂപങ്ങളും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി
മാരിയമ്മന്‍ ക്ഷേത്രാങ്കണത്തില്‍ നൂറുകണക്കിന് വനിതകള്‍ പങ്കെടുത്ത മെഗാ തിരുവാതിരയോടെ ആയിരുന്നു ആഘോഷത്തിന്‍റെ തുടക്കം. ചെട്ടി സമുദായം വര്‍ഷംതോറും തുലാം 30നാണ് വൃശ്ചിക സംക്രമ ആഘോഷം നടത്തുന്നത്. ബത്തേരി ഗണപതി ക്ഷേത്രത്തില്‍ കോല്‍ക്കളി, വട്ടക്കളി തുടങ്ങി തനത് കലാരൂപങ്ങള്‍ അരങ്ങേറി.
വയനാട്ടിലെയും തമിഴ്നാട്ടിലെയും ചെട്ടി സമുദായ അംഗങ്ങളുടെ ഒത്തുചേരല്‍ കൂടിയാണിത്. സമുദായ സ്ഥാനീയരായ ഐവര്‍ ചെട്ടിമാരുടെ നേതൃത്വത്തിലായിരുന്നു ആഘോഷങ്ങള്‍. ഘോഷയാത്രയിലും നിരവധിപേര്‍ പങ്കെടുത്തു. വൈകിട്ട് 101 നാളികേരം ഉടച്ച് വീണ്ടും കാണാമെന്ന ഉപചാരം ചൊല്ലിയാണ് ഇവര്‍ പിരിഞ്ഞത്.