shed

TOPICS COVERED

വയനാട് തോൽപ്പെട്ടിയിൽ വിവാദമായി ബസ് കാത്തിരിപ്പ് കേന്ദ്രം. മുസ്ലിം ലീഗ് നിർമ്മിച്ച ബസ്റ്റാൻഡ് ആണ് ഇപ്പോൾ വിവാദത്തിൽപെട്ടിരിക്കുന്നത്, സ്ഥലത്ത് സംഘർഷം വരെ ഉണ്ടായി. എന്തായിരിക്കാം ബസ്റ്റോപ്പിന്റെ പേരിലുള്ള പ്രശ്നം എന്ന് കണ്ടു വരാം. തോൽപ്പെട്ടി നരിക്കല്ലിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്‍റെ പേരിൽ വിവാദം തുടങ്ങിയിട്ട് കുറച്ചു മാസങ്ങളായി. എന്തിന്, സംഘർഷം വരെ ഉണ്ടായി. 

റോഡ് കൈയ്യേറി നിർമ്മിച്ചെന്ന കാരണം പറഞ്ഞ് തിരുനെല്ലി ഗ്രാമപഞ്ചായത്ത് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് പൊളിച്ചു മാറ്റാനുള്ള നോട്ടീസ് നൽകി. എന്നാൽ സംഭവത്തിൽ സ്ഥലത്ത് സംഘർഷം ഉണ്ടായി. ഏതായാലും ഇപ്പോൾ പഞ്ചായത്ത് അധികൃതർ അതിൽ നിന്ന് പിൻതിരിഞ്ഞിട്ടുണ്ട്. ഇതിൽ ബസ് കാത്തിരിപ്പ് കേന്ദ്രം പണിത മുസ്ലിംലീഗിൻ്റെ അഭിപ്രായം ഇങ്ങനെയാണ്.  സംഭവം ഏതായാലും പൊലീസിന് ചെറിയ രീതിയിൽ തലവേദന ആയിട്ടുണ്ട്. വിവാദങ്ങൾ യാത്രയെ ബാധിക്കാതെ യാത്രക്കാരും ബസ് സ്റ്റോപ്പും അവിടെ കാണാം

ENGLISH SUMMARY:

The Tholpetty bus stand controversy involves a bus shelter built by the Muslim League in Wayanad, leading to significant local disputes and even clashes. The Thirunelli Grama Panchayat initially issued a notice to dismantle the structure for encroaching on the road, but later withdrew it amidst public unrest.