മനോരമ ന്യൂസ് വാർത്തയെ തുടർന്ന് മന്ത്രി ഇടപെട്ട് വൈദ്യുതി സൗജന്യമാക്കിയ വയനാട് കമ്പളക്കാട്ടെ തൊണ്ണൂറുകാരി നബീസയോട് വീണ്ടും KSEB യുടെ കൊടുംക്രൂരത. ഒറ്റയ്ക്ക് താമസിക്കുന്ന രോഗിയായ നബീസയുടെ വീട്ടിലെ വൈദ്യുതി കുടിശിക അടച്ചില്ലെന്ന് ആരോപിച്ച് KSEB അധികൃതർ വീണ്ടും വിഛേദിച്ചു.
കുടിശികയിനത്തിൽ 11,274 രൂപ നബീസ അടയ്ക്കാനുണ്ടെന്നാണ് കെഎസ്ഇബിയുടെ വാദം. വൈദ്യുതി സൗജന്യമാക്കിയെങ്കിൽ പിന്നെ എന്ത് ബില്ലെന്നാണ്നബീസ ചോദിക്കുന്നത്.
നാലു ദിവസമായി നബീസ ഇരുട്ടിലാണ്. വെളിച്ചമില്ലാത്തത് കാരണം ശുചിമുറിയിൽ വീണു. ശബ്ദം കേട്ടെത്തിയ അയൽ വാസികളാണ് ആശുപത്രിയിലെത്തിച്ചത്. തുഛമായ ക്ഷേമ പെൻഷൻ കൊണ്ടാണ് നബീസ ജീവിക്കുന്നത്. നേരത്തെ നാല് തവണ കെഎസ്ഇബി ഫ്യൂസ് ഊരിയിട്ടുണ്ട്. കഴിഞ്ഞ തവണ മനോരമ ന്യൂസ് വാർത്ത തുടർന്ന് മന്ത്രി ഇടപെട്ട് വൈദ്യുതി സൗജന്യമാക്കുകയായിരുന്നു