ഓപ്പറേഷൻ തൂഫാൻ സമൂഹം ഒന്നാകെ ഏറ്റെടുത്തെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ. സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് മുഖ്യ പങ്കാണ് ഒപ്പറേഷൻ തൂഫാനിൽ വഹിക്കുന്നത്. നാല് മാസത്തിനിടെ 17,000 ലധികം നടപടികൾ സംസ്ഥാനത്ത് പൊലീസ് സ്വീകരിച്ചെന്നും ഡിജിപി പറഞ്ഞു. പാലക്കാട് കൊപ്പത്തെ മറിയുമ്മ മെമ്മോറിയൽ പബ്ലിക് സ്കൂളിൽ ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡിജിപി.

ENGLISH SUMMARY:

Operation Toofan has been embraced by the entire society, playing a vital role in Kerala's recent security initiatives as stated by DGP Ravada Chandrasekhar. Over the past four months, the state police have successfully taken more than 17,000 actions under this comprehensive campaign.