• 'ഇഡി സൂചിപ്പിച്ച കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകണമെങ്കില്‍ ഉദ്യോഗസ്ഥര്‍ക്ക് അത് പരിശോധിച്ച് വിലയിരുത്തേണ്ടതുണ്ട്. ഭാരതീയ ന്യായ സംഹിത പ്രകാരം മുന്നോട്ട് പോകും'- ഡിജിപി

സിഎംആര്‍എല്‍–എക്സാലോജിക് ഇടപാട്, ഹവാല എന്നിവ സംബന്ധിച്ച് ഇഡി നല്‍കിയ തെളിവുകള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍. ഇഡി തന്ന തെളിവുകളില്‍ വിശ്വാസമില്ലാത്തത് കൊണ്ടല്ല പരിശോധനയെന്നും കേസെടുക്കാന്‍ പ്രാഥമിക പരിശോധന വേണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേസില്‍ എടുത്തു ചാടി ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഇഡി സൂചിപ്പിച്ച കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകണമെങ്കില്‍ ഉദ്യോഗസ്ഥര്‍ക്ക് അത് പരിശോധിച്ച് വിലയിരുത്തേണ്ടതുണ്ട്. ഭാരതീയ ന്യായ സംഹിത പ്രകാരം മുന്നോട്ട് പോകും'- ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു. Also Read: പിണറായിക്കെതിരായ അന്വേഷണം; എഫ്ഐആര്‍ വൈകിയാല്‍ ഹൈക്കോടതിയില്‍ പോകാന്‍ ഇഡി

ഇ.ഡിയുടെ കത്തിന്‍മേല്‍ പിണറായി വിജയനെതിരായ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ സര്‍ക്കാര്‍ എടുത്തുചാടി ഒന്നും ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി വി.‍ഡി.സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആരെയും വേട്ടയാടാന്‍ ഈ സര്‍ക്കാര്‍ ഇല്ലെന്നും അന്വേഷണം നിയമപരമായ ബാധ്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രൈംബ്രാഞ്ച് എഡിജിപി എച്ച്.വെങ്കിടേഷിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിന് ചുമതല കൈമാറിയുള്ള ഉത്തരവ് ഇന്നിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ENGLISH SUMMARY:

DGP Ravada Chandrasekhar clarified that evidence submitted by the ED in the CMRL-Exalogic deal requires preliminary legal verification before registering an FIR. Chief Minister V.D. Satheesan affirmed that the government is fulfilling a legal duty without targeting anyone, as Crime Branch ADGP H. Venkatesh prepares to lead the investigation team.