സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍. ലഭിച്ച പരാതികളെല്ലാം പരിശോധിക്കും. കുന്നംകുളത്ത് കര്‍ശന നടപടി സ്വീകരിക്കാന്‍ ഐജിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മധുബാബുവിനെതിരായ പരാതിയിലും കര്‍ശന നടപടി വരുമെന്നും അദ്ദേഹം മനോരമന്യൂസിനോട് പറഞ്ഞു. പൊലീസ് അതിക്രമം സംബന്ധിച്ച പരാതികള്‍ ഉയര്‍ന്നപ്പോള്‍ നടപടിക്ക് മുഖ്യമന്ത്രി ഇടപെട്ടുവെന്നും മൗനം പാലിച്ചെന്ന വിമര്‍ശനത്തില്‍ കഴമ്പില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.
കുന്നംകുളത്ത് അച്ചടക്ക നടപടി വൈകിയിട്ടില്ലെന്നും ഡിജിപി പറഞ്ഞു. അതേസമയം ജനങ്ങളോട് നല്ല രീതിയില്‍ പെരുമാറാന്‍ പൊലീസ് തയ്യാറാകണമെന്നും പരസ്പര ബഹുമാനം ഉണ്ടാകണെന്നും റവാഡ ചന്ദ്രശേഖരന്‍ വ്യക്തമാക്കി. പരാതികളെല്ലാം ഗൗരവമായെടുത്തിട്ടുണ്ട്. ജനങ്ങളെ സഹായിക്കാനാണ് പൊലീസുള്ളതെന്നും ആശങ്ക വേണ്ടെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു.