പാലക്കാട് അട്ടപ്പാടിയിൽ പരിസ്ഥിതി പ്രാധാന്യമുള്ള ഊസിമലയുടെ താഴെ വ്യാപകമായി പാറ പൊട്ടിച്ച് കടത്തുന്നത് ഭീഷണിയാകുന്നു. രാത്രിയിൽ ആനയെ തുരത്താൻ പടക്കം പൊട്ടിക്കുന്നുവെന്ന വ്യാജേന ആണ് കരിങ്കൽ പൊട്ടിക്കുന്നത്.

അഗളി നരസിമുക്ക് വാണിക്കാടിന് സമീപം വനമേഖലയോട് ചേർന്നാണ് സ്വകാര്യ വ്യക്തിയുടെ അനധികൃത ക്വാറി പ്രവർത്തിക്കുന്നത്. ഭവനിപ്പുഴയോട് ചേർന്ന ഊസിമലയുടെ താഴ്‌വാരത്താണ് വ്യാപകമായി പാറ പൊട്ടിക്കുന്നത്. ഒറ്റപ്പെട്ട മേഖല ആയതിനാൽ രണ്ട് മാസമായി നടക്കുന്ന ഈ അനധികൃത ഖനനം പുറത്തറിഞ്ഞില്ല. രാത്രിയിൽ ആനയെ തുരത്താൻ പടക്കം പൊട്ടിക്കുന്നുവെന്ന വ്യാജേന ആണ് കരിങ്കൽ പൊട്ടിച്ച് കടത്തുന്നത്.

അതീവ പരിസ്ഥിതിക പ്രാധാന്യമുള്ള ഊസിമലയുടെ താഴ്‌വാരത്തെ ഖനനം, ഭാവിയിൽ മണ്ണിടിച്ചിലിനുള്ള സാധ്യതയും വർധിപ്പിക്കുന്നു. 45 ഡിഗ്രിയോളം ചെരിവുള്ള മണ്ണിടിച്ചിൽ ഭീഷണിയുള്ള മലയ്ക്ക് താഴെ അനധികൃതമായി റോഡും നിർമിച്ചിട്ടുണ്ട്. റവന്യൂ, പൊലീസ്, വനം വകുപ്പ് അധികൃതരുടെ മുന്നിലൂടെ ലോഡുകൾ കടത്തിക്കൊണ്ട് പോയിട്ടും ഇവർ അനങ്ങുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.

ENGLISH SUMMARY:

Widespread illegal rock quarrying at the foothills of the ecologically sensitive Oosimala in Palakkad's Attappady poses a severe environmental and landslide threat. Operating near the forest border at Vanikkad in Agali Narasimukku along the Bhavani River, the unauthorized quarry has been running undetected for two months due to its isolated location.