പാലക്കാട് ഒറ്റപ്പാലം തൃക്കങ്ങോട്ട് കാർ മരത്തില്‍ ഇടിച്ചുകയറി രണ്ടുപേർ മരിച്ചു. മൂന്നു പേര്‍ക്ക് ഗുരുതര പരുക്കേറ്റു. ഷൊർണൂരിൽ നിന്ന് ഒറ്റപ്പാലത്തേക്ക് വന്ന കാറാണ് പുലര്‍ച്ചെ അപകടത്തിൽപ്പെട്ടത്. മരിച്ചവർ പനമണ്ണ സ്വദേശികളാണെന്നാണു വിവരം.
Also Read: വികൃതമാക്കപ്പെട്ട് റാണിയുടെ മൃതദേഹം; 25 വർഷം മുമ്പ് ഭർത്താവിനെ കൊന്ന കേസിലെ പ്രതി; ദുരൂഹത
അഞ്ചു പേരാണ് കാറില്‍ ഉണ്ടായിരുന്നത്. മരിച്ചവരുടെ മൃതദേഹങ്ങൾ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരുക്കേറ്റവരും ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്. പൂർണമായി തകർന്ന കാറിൽ നിന്നു വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.