palakkad-dam

TOPICS COVERED

തുലാവര്‍ഷ മഴയും കുറഞ്ഞതോടെ പാലക്കാട് മലമ്പുഴ ഡാമിലെ ജലനിരപ്പ് വീണ്ടും താഴ്ന്നു. രണ്ടാംവിള നെല്‍കൃഷി ജലസേചനത്തിനായി ആകെ 35 ദിവസത്തെ വെള്ളം മാത്രമാണ് ഡാമിലുള്ളത്. അടുത്ത മാസം പകുതിയോടെ ജലസേചനം തുടങ്ങാനിരിക്കെ വെള്ളത്തിന്‍റെ കുറവ് കര്‍ഷകര്‍ക്കും ആശങ്കയാകുകയാണ്. 

കാലവര്‍ഷത്തില്‍ വലിയതോതില്‍ മഴ കുറഞ്ഞത് മലമ്പുഴ ഡാമിലെ ജലസംഭരണത്തെ കാര്യമായി ബാധിച്ചിരുന്നു. ഇക്കുറി ഒന്നാംവിള നെല്ല് ഉണക്കം കൂടാതെ കൊയ്തെടുക്കാനുള്ള ജലസേചനത്തിനും ഡാമിനെ ആശ്രയിച്ചു. എന്നാല്‍ തുലാവര്‍ഷ മഴയും കാര്യമായി ലഭിക്കാത്തതോടെ ഡാമിലെ ജലനിരപ്പ് കഴിഞ്ഞ സീസണിലേക്കാളും താഴ്ന്നു.

രണ്ടാംവിള നെൽകൃഷിക്കുള്ള ജലസേചനത്തിനായി മലമ്പുഴ ഡാമിൽ നിലവിലുള്ളത് 35 ദിവസത്തെ വെള്ളം മാത്രം. അടുത്തമാസം പകുതിയോടെ കനാല്‍ വഴി ജലസേചനം തുടങ്ങാനിരിക്കെ ഇത് കര്‍ഷകര്‍ക്ക് വലിയ ആശങ്കയാവുകയാണ്.

മലമ്പുഴ ജലസേചന പദ്ധതിക്കു കീഴിൽ രണ്ടാംവിളയ്ക്ക് ശരാശരി 20,000 ഹെക്ടർ പാടത്ത് നെൽകൃഷി ഇറക്കിയിട്ടുണ്ട്. മഴക്കുറവ് തുടരുന്ന സാഹചര്യത്തിൽ ജലസേചന ക്രമീകരണം തീരുമാനിക്കാൻ ജില്ലാ ഭരണകൂടം, ഉടൻ പദ്ധതി ഉപദേശക സമിതി യോഗം വിളിക്കും. അതേസമയം, നിലവിലെ സ്ഥിതി ഡാമില്‍ നിന്നുള്ള ശുദ്ധജല വിതരണത്തെ ബാധിക്കില്ല. നിലവിൽ 118.7 ദശലക്ഷം ഘനമീറ്റർ ജലമുണ്ട്. പാലക്കാട് നഗരസഭയ്ക്ക് പുറമേ ആറ് പഞ്ചായത്തുകളിലേക്കും മലമ്പുഴയില്‍ നിന്നുള്ള കുടിവെള്ളമാണ് എത്തുന്നത്.

 

Malampuzha Dam Water Level Drops Drastically Amid Poor Monsoon: