TOPICS COVERED

മനോദൗര്‍ബല്യമുള്ള യുവാവിനെ പാലക്കാട് മര്‍ദിച്ച് കൊലപ്പെടുത്തിയ വാര്‍ത്ത വന്നപ്പോള്‍ നമ്മുടെ ഒക്കേ മനസിലേക്ക് വന്ന ചിന്ത ഇതായിരിക്കും. മാറിയില്ലാരും മധുവിന്റെ മരണശേഷവും. ഈ യുവാവിന്റെ നാടും പേരും ആര്‍ക്കുമറിയില്ല . പക്ഷേ അട്ടപ്പാടിയിലെ മധുവിന്റെ വിധിയാണ് ആള്‍ക്കുട്ടം ഊരും പേരുമരിയാത്ത ഈ യുവാവിനും നല്‍കിയത്.തുടരെ തുടരെ ആവര്‍ത്തിക്കുന്ന ആള്‍ക്കൂട്ട കൊലകള്‍ കേരളത്തിന് തന്നെ നാണകേടാണ്.

അട്ടപ്പാടിയിലെ  മധുവിനെയും  വാളയാർ അട്ടപ്പള്ളത്തെ ജാർഖണ്ഡ് സ്വദേശി രാം നാരായൺ ഭഗേലിനെയും ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊന്നത് നമ്മള്‍ ഒക്കേ ഞെട്ടലോടെ കേട്ടതാണ്. കേരളം പോലൊരു സംസ്ഥാനത്ത് ആള്‍കൂട്ട മര്‍ദന കൊലപാതകങ്ങള്‍ നടക്കുമ്പോള്‍ തലതാഴ്ത്തുന്നത് മലയാളികളായ നമ്മള്‍ ഒരോരുത്തരുമാണ്. വീണ്ടും നാണക്കേട് കൊണ്ട് തലതാഴ്ത്തേണ്ട അവസ്ഥ. പാലക്കാട്  മീനാക്ഷിപുരത്തെ ആള്‍കൂട്ട കൊലപാതകം. 2018 ഫെബ്രുവരി 22 നാണ് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും മകന്‍ മധു ആള്‍കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 13 പ്രതികള്‍ക്ക് 7 വര്‍ഷവും കഠിനതടവും പിഴയും പ്രേത്യക കോടതി  പട്ടികജാതി–പട്ടിക വര്‍ഗ കോടതി വിധിച്ചു. ഹൈക്കോടതി 12 പ്രതികള്‍ക്കു വീതം ജീവപര്യന്തം ശിക്ഷയും പിഴയും വിധിച്ചു. മനഃസാക്ഷിയെ ഉലച്ച മധുക്കേസില്‍ 5 വര്‍ഷത്തെ നിയമപോരാട്ടത്തിലൂടെയാണ് പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചത്. വേദനയോടെ മാത്രമേ മധുവിനെക്കുറിച്ച് ഓര്‍ക്കാന്‍ കഴിയൂ. വാളയാറില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ മരണപ്പെട്ട അതിഥിത്തൊഴിലാളി റാം നാരായണ്‍ ബഗേലിന്റെ മരണത്തിലും നമ്മള്‍ തലകുനിച്ചതാണ്. 

പേരുവിവരങ്ങള്‍ അറിയാത്ത യുവാവിന് നാല്‍പതിനടുത്ത് പ്രായം തോന്നിക്കും. ഓരാഴ്ചയായി പ്രദേശത്ത് അലഞ്ഞുതിരിഞ്ഞ് നടക്കുകയായിരുന്നു ഇയാള്‍, ഞായറാഴ്ച വൈകിട്ട് എട്ടരയോടെയാണ് ഇയാളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ അന്‍പതിലേറെ മുറിപ്പാടുകളും തലയ്ക്ക് ആന്തരിക രക്തസ്രാവമുണ്ടായിരുന്നു. പാലക്കാട് മീനാക്ഷിപുരം ആൾക്കൂട്ട കൊലപാതകത്തിൽ നാട്ടുകാരായ കൂടുതൽ പ്രതികൾ ഉണ്ടെന്ന് സൂചന. ഏഴ് പേരാണ് പൊലീസ് കസ്റ്റഡിയിൽ ഉള്ളത്. കൊല്ലപ്പെട്ട ആൾ സ്ത്രീകളെ ശല്യം ചെയ്തിരുന്നു എന്ന് പ്രതികളുടെ മൊഴി. ഇയാൾ ഒരാഴ്ചയായി മൂലത്തറ, മേട്ടുക്കട ഭാഗത്ത് ഭിക്ഷാടനവും മറ്റുമായി ചുറ്റിതിരിയുകയായിരുന്നു. അതേസമയം, കൊല്ലപ്പെട്ടയാൾ തമിഴ്നാട് സ്വദേശി എന്നാണ് സൂചന. 

ENGLISH SUMMARY:

Palakkad mob lynching highlights the shameful recurrence of fatal attacks on vulnerable individuals in Kerala, mirroring the tragic fate of Attappadi Madhu. The recent brutal murder of an unidentified man in Meenakshipuram demands urgent attention and stricter legal action against such heinous crimes