hospital-doctorshortage

TOPICS COVERED

കോട്ടയം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ കാത്ത് ലാബിന്‍റെ പ്രവർത്തനം പ്രതിസന്ധിയിൽ. ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവുമൂലം ഹൃദയസംബന്ധമായ പരിശോധന ഗണ്യമായി കുറഞ്ഞെന്നാണ് പരാതി. 

10 കോടി 50 ലക്ഷം രൂപ ചെലവഴിച്ച് 2021 ജനുവരി 10-നാണ് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിൽ കാത്ത് ലാബ് പ്രവർത്തനം ആരംഭിച്ചത്. 24 മണിക്കൂറും പ്രവർത്തിച്ചിരുന്ന ലാബിലൂടെ ഇതുവരെ 3,200 പേര്‍ക്ക് ഹൃദയസംബന്ധമായ പരിശോധന നടത്തി. നാലുമാസം മുൻപുവരെ പ്രതിമാസം 25 മുതൽ 30 വരെ ആൻജിയോപ്ലാസ്റ്റികളും 40 ആൻജിയോഗ്രാം പരിശോധനകളും നടന്നിരുന്നു. എന്നാൽ ഇപ്പൊൾ ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവ് കാരണം പരിശോധനയും കുറഞ്ഞു.  ആൻജിയോപ്ലാസ്റ്റി പത്തായും ആൻജിയോഗ്രാം പരിശോധനകൾ ഇരുപതായും കുറഞ്ഞു.

ആധുനിക ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ പരിചയസമ്പന്നരായ ജീവനക്കാരുടെ അഭാവമുണ്ട്. ശബരിമല തീർഥാടനകാലം ആരംഭിക്കാനിരിക്കെ ആശുപത്രിയിലെ കാത്ത് ലാബിന്‍റെ പ്രതിസന്ധി പരിഹരിക്കണമെന്ന ആവശ്യം ശക്തം.

Kanjirappally General Hospital Cath Lab is facing a severe crisis due to a shortage of doctors and experienced staff, leading to a drastic drop in cardiac procedures. :