വള്ളുവനാട്ടെ ചിനക്കത്തൂര്‍ പൂരത്തിന് മുന്നോടിയായുള്ള തോല്‍പ്പാവ കൂത്തിന് തുടക്കമായി. ദേവസ്വം കൂത്തോടെയാണ് 17 ദിവസത്തെ പാവകൂത്ത് ആരംഭിച്ചത്. പൂരത്തിന് മുന്നോടിയായി ഒരുമാസം നീണ്ടു നില്‍ക്കുന്ന കലാ സാംസ്കാരിക പരിപാടികള്‍ക്കും തുടക്കമായി.
വള്ളുവനാടന്‍ ഗ്രാമങ്ങള്‍ ചിനക്കത്തൂര്‍ പൂരത്തിന്‍റെ ആരവങ്ങളിലേക്ക് കടക്കുകയാണ്. പൂരങ്ങളുടെ പെരുമ പാടിപ്പുകഴ്ത്തിയ ചിനക്കത്തൂര്‍ പൂരത്തിന് മുന്നോടിയായുള്ള തോല്‍പ്പാവ കൂത്ത് എ. സദാനന്ദ പുലവരും സംഘവുമാണ് അവതരിപ്പിക്കുന്നത്. ഇനിയുള്ള ഓരോ ദിവസങ്ങളിലും ഓരോ ദേശ കമ്മിറ്റികളുടെ വകയായി ആകും പാവക്കൂത്ത്.
പൂരത്തിന് മുന്നോടിയായുള്ള പാട്ടുതാലപ്പൊലിയും ഗുരുതിയും ഫെബ്രുവരി 17നാണ്. പാവക്കൂത്ത് സമാപിക്കുന്ന ഫെബ്രുവരി 19ന് പൂരം കൊടിയേറും. 20ന് പറയെടുപ്പ് തുടങ്ങും. മാര്‍ച്ച് രണ്ടിനാണ് പ്രസിധമായ ചിനക്കത്തൂര്‍ പൂരം. തേര്, പൂതത്തിറ, വെള്ളാട്ട് തുടങ്ങിയ അനുഷ്ഠാന കലകളും പൂരത്തിനൊപ്പമുണ്ടാകും. ഇനിയുള്ള ഒരുമാസക്കാലം ക്ഷേത്രാങ്കണത്തില്‍ വിവിധ തരത്തിലുള്ള കലാ സാസ്കാരിക പരിപാടികളും നടക്കും.