പാലക്കാട് കഞ്ചിക്കോട് ഇന്നലെ ഉച്ചയോടുകൂടി ഒരു യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ദുരൂഹത സംശയിച്ച പൊലീസ് ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ കൊലപാതകമെന്ന നിഗമനത്തിലെത്തി. കഞ്ചിക്കോട് സ്വദേശി ആര്‍.ബാബുവിനെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നെഞ്ചിനേറ്റ ക്ഷതമാണ് മരണ കാരണമെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ സഹോദരനായ സതീഷാണ് പ്രതിയെന്ന് തെളിഞ്ഞത്. ഇരുവരും ചേര്‍ന്ന് മദ്യപിക്കുകയും ഇതിനിടെയുണ്ടായ തര്‍ക്കത്തില്‍ സതീഷ് ബാബുവിനെ മര്‍ദിച്ചിരുന്നു. നെഞ്ചിനേറ്റ അടിയിലാണ് മരണം സംഭവിച്ചത്. വിഡിയോ.