പാലക്കാട് പത്തിരിപ്പാലയില്‍ പട്ടാപ്പകല്‍ സ്ത്രീയെ ആക്രമിച്ച് മോഷണം. വീട്ടില്‍ ഉറങ്ങികിടന്ന കുഞ്ഞിന്‍റെ മാലയും സ്ത്രീയെ ആക്രമിച്ച് കമ്മലും മാലയുമാണ് കവര്‍ന്നത്. കമ്മല്‍ പിടിച്ചുപറിച്ചതിനെ തുടര്‍ന്ന് ഇടതുചെവിക്ക് പരുക്കേറ്റ ചിറ്റൂര്‍ സ്വദേശി പ്രേമ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്.
പൂക്കോട്ട് കുന്ന് സ്വാമിനാഥന്‍റെ വീട്ടില്‍ രാവിലെ പത്തരയോടെയാണ് മോഷണം നടന്നത്. സ്വാമിനാഥന്‍റെ കൊച്ചുമകളും ബന്ധുവായ സ്വദേശി പ്രേമയും മാത്രമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. കോളിങ് ബെല്‍ കേട്ട് വാതില്‍ തുറന്ന പ്രേമയോട് അപരിചിതനായ യുവാവ് കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു. വെള്ളമെടുക്കാനായി അടുക്കളയിലേക്ക് പോവുന്നതിനിടെ പ്രേമയെ മോഷ്ടാവ് ചവിട്ടി വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് ബോധരഹിതയായ പ്രേമയുടെ താലിമാലയും മൂന്നു ഗ്രാം തൂക്കം വരുന്ന കമ്മലും കവര്‍ന്നു.
ബോധരഹിതയായ പ്രേമയ്ക്ക് വീട്ടുകാരെത്തി പ്രാഥമിക ചികിത്സ നല്‍കിയതോടെയാണ് മോഷണ വിവരമറിഞ്ഞത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രണ്ടുവയസുള്ള കുഞ്ഞിന്‍റെ ഒരുപവന്‍ മാലയും നഷ്ടമായത് കണ്ടെത്തിയത്. ഇടതുചെവിക്ക് സാരമായി പരുക്കേറ്റ പ്രേമയെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിസിടിവി കേന്ദ്രീകരിച്ച് ഒറ്റപ്പാലം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ENGLISH SUMMARY:
A brutal daylight robbery occurred in Pathirippala, Palakkad, where a woman was attacked and gold ornaments, including a child's chain, were stolen. The intruder approached the house of Swaminathan at Pookkottu Kunnu at 10:30 AM, asking for water, and then kicked the victim, Prema, causing her to lose consciousness. The thief stole Prema's mangalsutra, a 3-gram earring, and a 1-sovereign gold chain from a two-year-old sleeping nearby. Prema, who sustained a serious injury to her left ear during the struggle, is currently undergoing treatment at a private hospital. Local residents are in shock over the audacity of the crime committed during broad daylight in a residential area. Ottapalam police have registered a case and initiated an investigation focusing on CCTV footage from the locality to identify the culprit. This incident has raised serious concerns about the safety of women and children in the region. Stay updated for more news on Palakkad crime and safety alerts. Follow for live updates on the police investigation.